രാജ്യത്ത് ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 213 ആയി. രോഗികളുടെ എണ്ണം ഉയരു ന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാ ളെ അടിയന്തര യോഗം വിളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
ന്യൂഡല്‍ഹി: ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം 213 ആയി.ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമാണ് കൂ ടുതല്‍കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.ഡല്‍ഹിയില്‍ 57 പേര്‍ക്കും മഹാരാഷ്ട്രയില്‍ 54 പേര്‍ക്കുമാണ് വൈറസ് ബാധ കണ്ടെത്തിയത്. തെലങ്കാന(24), കര്‍ണാടക(19), രാജസ്ഥാന്‍ (18), കേരളം (15), ഗുജറാത്ത് (14) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ ബാധിതര്‍.
രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേ ന്ദ്രമോദി നാളെ അടിയന്തര യോഗം വിളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കോവിഡിന്റെ ഡെല്‍റ്റ വേരി യന്റിനേക്കാള്‍ മൂന്നിരട്ടി വ്യാപന ശേഷി കൂടിയതാണ് ഒമിക്രോണ്‍ വകഭേദമെന്നും രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടു ത്താന്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ആവശ്യമെങ്കില്‍ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ അതീ വ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചുണ്ട്.
രാജ്യത്ത് 6,317 പുതിയ കോവിഡ് കേസുകള്‍, 318 മരണം
രാജ്യത്ത് 6,317 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രാഗബാധിതരുടടെ എണ്ണം 78,190 ആയി. 575 ദിവസങ്ങള്‍ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും കുറഞ്ഞ നിരക്കാണിത്. 24 മണിക്കൂറിനിടെ 318 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.











