ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 60,471 പേര്‍ക്ക്. 2726 പേര്‍ രോഗം ബാധിച്ച് മരിച്ചു. 1,17,525 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ എഴുപത്തിയഞ്ച് ദിവ സത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്. ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥി രീകരിച്ചത് 60,471 പേര്‍ക്ക്. 2726 പേര്‍ രോഗം ബാധിച്ച് മരിച്ചു. 1,17,525 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി.
രോഗമുക്തി നിരക്ക് 95. 60 ശതമാനമായി ഉയര്‍ന്നു. ചികിത്സയിലുള്ളവരുടെ എണ്ണം പത്ത് ലക്ഷ ത്തില്‍ താഴെയാണ്. ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 66 ദിവസത്തെ കുറഞ്ഞ കണക്കാ ണിത്. രാജ്യത്ത് ഇതുവരെ രോഗബാധിതരായവരുടെ എണ്ണം 2,95,70,881 ആണ്. ഇതില്‍ 2,82,80,472 പേര്‍ രോഗമുക്തി നേടി. ആകെ മരണം 3,77,031. നിലവില്‍ 9,13,378 പേരാണ് ആശുപത്രികളിലും വീട്ടിലുമായി ചികിത്സയില്‍ കഴിയുന്നത്.
60 ശതമാനത്തില്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് ഇപ്പോഴും കോവിഡ് നിരക്ക് കൂടുതലുള്ളത്. രാജ്യത്ത് 3.45 ശതമാനമാണ് ടിപിആര്‍ നിരക്ക്. 8ാം ദിവസമാണ് അഞ്ച് ശതമാന ത്തില്‍ താഴെ ടിപിആര്‍ റേറ്റ് നിലനില്‍ക്കുന്നത്.
1500 മരണം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയില്‍ നിന്നാണ്. ഇന്നലെ വരെ 25,90,44,072 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.











