പുതിയ നിരക്കനുസരിച്ച് പെട്രോളിന് തിരുവനന്തപുരത്ത് 102.89, കോഴിക്കോട് 101.46 കൊച്ചിയില്‍ 101.01 രൂപ എന്നിങ്ങനെയാണ് വില. ഡീസലിന് തിരുവനന്തപുരത്ത് 96.47 രൂപയും കൊച്ചിയില്‍ 94.71 ഉം കോഴിക്കോട് 95.16 രൂപയുമാണ് ഇന്നത്തെ വില
കൊച്ചി : രാജ്യത്തെ പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിപ്പിച്ചു കേന്ദ്രസര്‍ക്കാരിന്റെ കൊ ള്ള തുടരുന്നു. പെട്രോളിന് 35 പൈസയും ഡീസിലിന് 27 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. പുതി യ നിരക്കനുസരിച്ച് പെട്രോളിന് തിരുവനന്തപുരത്ത് 102.89, കോഴിക്കോട് 101.46 കൊച്ചിയില്‍ 101.01 രൂപ എന്നിങ്ങനെയാണ് വില. ഡീസലിന് തിരുവനന്തപുരത്ത് 96.47 രൂപയും കൊച്ചിയില്‍ 94.71 ഉം കോഴിക്കോട് 95.16 രൂപയുമാണ് ഇന്നത്തെ വില.
അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞ് വരുന്ന ഘട്ടത്തിലാണ് രാജ്യത്ത് തുടര്‍ച്ച യായി ഇന്ധന വില വര്‍ധിച്ചുകൊണ്ടിരിക്കുന്ന ത്. കഴിഞ്ഞ ആറു ദിവസംകൊണ്ട് ക്രൂഡ് വില വീപ്പ യ്ക്ക് 3.39ഡോളര്‍ (252.65 രൂപ) കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 1.75 രൂപയും ഡീസി ലിന് 46 പൈസയും കൂട്ടി. 2014ല്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണയ്ക്ക് 105.30 ഡോളര്‍ വിലയുണ്ടാ യിരുന്നപ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് 73 രൂപയായിരുന്നു വില. ഇപ്പോള്‍ അന്താരാഷ്ട്ര വില 30 ഡോ ളറിലധികം കുറഞ്ഞ് 7475 ഡോളര്‍ നിരക്കിലെത്തിയപ്പോള്‍ പെട്രോള്‍ വില 29 രൂപ കൂട്ടി 102 കടന്നു.
ഒന്നാം കോവിഡ് ലോക്ഡൗണ്‍ കാലത്ത് എണ്ണവില വീപ്പയ്ക്ക് 19 ഡോളര്‍വരെ താഴ്ന്നു. പക്ഷേ, കുറച്ചത് വെറും 25 പൈസയാണ്. എണ്ണയ്ക്ക് 105 ഡോളര്‍ വിലയുണ്ടായിരുന്ന കാലത്തെ അതേ വിലതന്നെ (72.23 രൂപ) അപ്പോഴും പെട്രോളിന് ഈടാക്കി. എണ്ണവില കുറഞ്ഞപ്പോള്‍ നികുതി കൂട്ടിയാണ് ജന ങ്ങള്‍ക്ക് കിട്ടേണ്ട വിലക്കുറവിന്റെ നേട്ടം കേന്ദ്രസര്‍ക്കാര്‍ തട്ടിയെടുത്തത്. 2014ല്‍ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്ര നികുതിയെങ്കില്‍ ഇപ്പോഴത് 32.90 രൂപയും 31.80 രൂപയുമാക്കി.