രാജ്യത്ത് 5ജി യുഗത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹിയിലെ പ്ര ഗതി മൈതാനിയില്‍ 5ജി സേവനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. ഇ ന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ ആറാം പതിപ്പും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 5ജിയുടെ ആദ്യഘട്ടം 13 നഗരങ്ങളിലാണ് ലഭ്യമാകുക. 2024-ഓടെ രാജ്യത്തുടനീളം 5ജി സേവനം ലഭ്യമാകും
ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ 5ജി സേവനങ്ങളുടെ ഉദ്ഘാടനം പ്രധാനമ ന്ത്രി നിര്‍വഹിച്ചു. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ ആറാം പതിപ്പും പ്രധാനമന്ത്രി ഉദ്ഘാ ടനം ചെയ്തു. 5ജിയുടെ ആദ്യഘട്ടം 13 നഗരങ്ങളിലാണ് ലഭ്യമാകുക. 2024-ഓടെ രാജ്യത്തുടനീളം 5ജി സേ വനം ലഭ്യമാകും.
2047ഓടെ വികസിത രാഷ്ട്രമെന്ന കാഴ്ചപ്പാടിനായി പ്രചോദനമേകിയതിനു പ്രധാനമന്ത്രിക്കു റിലയ ന്‍സ് ചെയര്മാന് മുകേഷ് അംബാനി നന്ദി പറഞ്ഞു. ”ഗവണ്മെന്റിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നയങ്ങളും ഇന്ത്യയെ ആ ലക്ഷ്യത്തിലേക്കു നയിക്കാന്‍ വിദഗ്ധമായി തയ്യാറാക്കിയതാണ്. 5ജി യുഗ ത്തിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റം അതിവേ ഗം പിന്തുടരാന് സ്വീകരിച്ച നടപടികള്‍ നമ്മുടെ പ്രധാ നമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ ശക്തമായ തെളിവാണ്.”- അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മൂന്നു പ്രധാന ടെലികോം ഓപ്പറേറ്റര്‍മാര്‍ 5ജി സാങ്കേതികവിദ്യയുടെ സാധ്യതകള്‍ വെളി പ്പെടുത്തുന്നതിനായി പ്രധാനമന്ത്രിക്കു മുന്നില്‍ വിവിധ ഉപയോഗങ്ങളെക്കുറിച്ചു പ്രദര്‍ശനം നട ത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ എന്നിവിടങ്ങളിലെ മൂന്നു വ്യത്യസ്തസ്ഥലങ്ങളിലെ വിദ്യാര്‍ഥിക ളുമായി മുംബൈയിലെ സ്കൂളിലെ അധ്യാപകനെ റിലയന്‍സ് ജിയോ ബന്ധിപ്പിച്ചു. അധ്യാപകരെ വിദ്യാര്‍ഥികളിലേക്ക് അടുപ്പിക്കുകയും അവര്‍ തമ്മിലുള്ള ശാരീരിക അകലം ഒഴിവാക്കുകയും ചെ യ്തുകൊണ്ട് 5ജി, വിദ്യാഭ്യാസം എങ്ങനെ സുഗമമാക്കുമെന്ന് ഇതു തെളിയിച്ചു. സ്ക്രീനില്‍ ഓഗ്മെന്റഡ് റിയാലിറ്റിയുടെ (എആര്‍) ശക്തിയും, എആര്‍ ഉപകരണത്തിന്റെ ആവശ്യമില്ലാതെ രാജ്യത്തുടനീ ളമുള്ള കുട്ടികളെ അകലെനിന്നു പഠിപ്പിക്കുന്നതെങ്ങനെയെന്നും ഇതു കാട്ടിത്തന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ സാന്നിധ്യത്തില്‍ മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള ജ്ഞാനജ്യോതി സാവിത്രിഭായ് ഫൂലെ സ്കൂളിലെ വിദ്യാര്‍ഥികളുമായി പ്രധാനമന്ത്രി സംവദിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറിലെ റോപ്ദ പ്രൈമറി സ്കൂളിലെ വിദ്യാര്‍ഥികള്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ സാന്നിധ്യത്തില്‍ ചടങ്ങു മായി ബന്ധപ്പെട്ടു. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ സാന്നിധ്യത്തില്‍ ഒഡിഷയിലെ മ്യുര്‍ഭഞ്ജിലുള്ള എസ്എല്‍എസ് മെമോറിയല്‍ സ്കൂളിലെ വിദ്യാര്‍ഥികളു മായും പ്രധാനമന്ത്രി സംവദിച്ചു.
മുംബൈ ബികെസി ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്കൂളിലെ അഭിമന്യു ബസുവും 5ജി സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ചു വ്യക്തമാക്കി. വിദ്യാഭ്യാസത്തില്‍ സാങ്കേതികവിദ്യ യോടു ള്ള വിദ്യാര്‍ഥികളുടെ അഭിനിവേശത്തെക്കുറിച്ചു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എഴുത്തുകാരന് അമീഷ് ത്രിപാഠി സെഗ്മെന്റ് അവതരിപ്പിച്ചു.
കേന്ദ്ര വാര്‍ത്താവിനിമയമന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി ദേവുസിങ് ചൗഹാന്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി, ഭാരതി എന്റര്‍പ്രൈസ സ് ചെയര്മാന് സുനില്‍ മിത്തല്‍, ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്മാന് കുമാര്‍ മംഗളം ബിര്‍ള, ടെലികമ്യൂണിക്കേഷന്‍ സെക്ര ട്ടറി കെ രാജരാമന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.