രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 3,37,704 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി : രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ല ക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 3,37,704 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.. ടിപിആര്‍ 17.22%. കഴി ഞ്ഞ ദിവസത്തേക്കാള്‍ കുറവാണിത്. ഇന്നലെ 3,47,254 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് നിലവില്‍ 21,13,365 പേരാണ് കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമാണ് ചികിത്സയില്‍ ഉള്ളത്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 10,050 ആയി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ 3.69 ശത മാനത്തിന്റെ വര്‍ധനവാണ് ഉണ്ടാ യിരിക്കുന്നത്.
ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്നതായാണ് സൂചന. 24 മണിക്കൂറിനിടെ 10,756 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ടിപിആര്‍ 18.04 ശതമാനമായി കുറ ഞ്ഞതായി ആരോഗ്യവകുപ്പ് കണ ക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 59,629 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞദിവസം 12,306 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 21.48 ആയിരുന്നു കഴിഞ്ഞ ദിവസത്തെ ടിപിആര്‍.
അതേസമയം കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ 48,049 പേര്‍ക്കാ ണ് കോവിഡ് സ്ഥിരീകരിച്ചത്. 18,115 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 22 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ച തായി കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 3,23,143 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 19.23 ആണ് ടിപിആര്‍.