562 മരണം കൂടി സ്ഥിരീകരിച്ചതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് ആകെ കോവിഡ് മരണം 4,25,757 ആയി. കോവിഡ് രണ്ടാം തരംഗത്തിനിടെ 2500ലേറെ മരണമായിരുന്നു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്
ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,625 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എ ണ്ണം 3,17,69,132 ആയി ഉയര്‍ന്നു. 562 മരണം കൂടി സ്ഥി രീകരിച്ചതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് ആകെ കോവിഡ് മരണം 4,25,757 ആയി. കോവിഡ് രണ്ടാം തരംഗത്തിനിടെ 2500ലേറെ മരണമായിരുന്നു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
3,09,33,022 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 36,668 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.31 ശ തമാനമാണ് ഇപ്പോള്‍. ഏഴ് ദിവസത്തെ ശരാശരി ടിപിആര്‍ 2.36 ശതമാനമാണ്. ഇത് വരെ 48,52,86,570 ഡോസ് വാക്‌സീന്‍ വിതരണം ചെയ്തുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.