രാജകുമാരിയില്‍ കാണാതായ മൂന്നര വയസുകാരിയെ കാടിനുള്ളില്‍ കണ്ടെത്തി. മധ്യ പ്രദേശ് സ്വദേശികളായ തൊഴിലാളികളുടെ മകള്‍ ജെസീക്കയെയാണ് കാണാതായത്. പുലര്‍ച്ചെ ഒരു മണിവരെ തിരച്ചില്‍ തുടര്‍ന്നുവെങ്കിലും വിവരമൊന്നും കിട്ടിയില്ല. തുട ര്‍ന്ന് രാവിലെ ആറ് മണി മുതല്‍ തിരച്ചില്‍ ആരംഭിച്ചു. രാവിലെ ഒന്‍പതുമണിയോടെ ഏലത്തോട്ടത്തിന് സമീ പത്തെ കാട്ടില്‍ വച്ച് കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ഇടുക്കി : രാജകുമാരിയില്‍ കാണാതായ മൂന്നര വയസുകാരിയെ കാടിനുള്ളില്‍ കണ്ടെത്തി. മധ്യപ്ര ദേശ് സ്വദേശികളായ തൊഴിലാളികളുടെ മകള്‍ ജെസീക്കയെയാണ് കാണാതായത്. ഇന്നലെ വൈ കിട്ട് മൂന്നോടെയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കള്‍ക്കൊപ്പം കുട്ടിയും ബന്ധുവിന്റെ കുട്ടി യും ഏലത്തോട്ടത്തില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ എത്തിയ നോക്കിയപ്പോഴാണ് കുട്ടിയെ കാണാതായ വിവരം മനസിലായത്.
ഉടന്‍ ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ക്കൊപ്പം പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെ ത്താനായില്ല. തുടര്‍ന്ന് ശാന്തന്‍പാറ പൊലീസില്‍ വിവമറിയിച്ചു. പിന്നാലെ മൂന്നാര്‍ ഡിവൈ എസ്പി യുടെ നേതൃത്വത്തില്‍ ശാന്തന്‍പാറ,രാജാക്കാട്, ദേവികുളം എന്നീ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.
അടിമാലി, മൂന്നാര്‍, നെടുങ്കണ്ടം എന്നിവടങ്ങളില്‍നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളെയും വിളി ച്ചുവരുത്തി പുലര്‍ച്ചെ ഒരു മണിവരെ തിരച്ചില്‍ തുടര്‍ന്നുവെങ്കിലും വിവരമൊന്നും കിട്ടിയില്ല. തുടര്‍ ന്ന് രാവിലെ ആറ് മണി മുതല്‍ തിരച്ചില്‍ ആരംഭിച്ചു. രാവിലെ ഒന്‍പതുമണിയോടെ ഏലത്തോട്ട ത്തിന് സമീപത്തെ കാട്ടില്‍ വച്ച് കുട്ടിയെ കണ്ടെത്തുകയായിരുന്നു.











