ശാസ്ത്രിക്കൊപ്പം ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധര്‍, ഫിസിയോ നിതിന്‍ പട്ടേല്‍ എന്നിവരെയും ഐസൊലേഷനിലാക്കിയിട്ടുണ്ട്
ഓവല്‍:ഓവലില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനിടയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പ രിശീലകന്‍ രവി ശാസ്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് പരിശീലക സംഘത്തിലെ മൂ ന്നു പേര്‍ ഐസലേഷനിലായി. പരമമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റ് ഓവലില്‍ പുരോഗമിക്കുന്നതി നിടെയാണ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന് കൊവിഡ് സ്ഥിരീകരിച്ചത്.
രവി ശാസ്ത്രിയുള്‍പ്പെടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സപ്പോര്‍ട്ട് സ്റ്റാഫിലെ നാല് പേരെ ബിസിസിഐ മെഡി ക്കല്‍ സംഘം ഐസലേഷനിലേക്ക് മാറ്റി യിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം നടത്തിയ പരി ശോധനയില്‍ ശാസ്ത്രി ടെസ്റ്റ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായി ബിസി സിഐ മെഡിക്കല്‍ ടീം രവിശാസ്ത്രി, ഹെഡ് കോച്ച് ശ്രീ ബി. അരുണ്‍, ബൗളിംഗ് കോ ച്ച്, ആര്‍. ശ്രീ ധര്‍, ഫിസിയോതെറാപ്പിസ്റ്റ് ശ്രീ നിതി ന് പട്ടേല്‍ എന്നിവരെ ഐസലേഷനിലേക്ക് മാറ്റി.
ഐസലേഷനിലേക്ക് മാറ്റിയവരെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. മെഡി ക്കല്‍ ടീമില്‍നിന്ന് ഫലം ലഭിക്കുന്നതുവരെ ഇവര്‍ ടീം ഹോട്ടലില്‍ ഐസലേഷനില്‍ തുടരും’ ബിസി സിഐ സെക്രട്ടറി ജയ് ഷാ പ്രസ്താവനയില്‍ അറിയിച്ചു.
‘ഇന്ത്യന്‍ ടീമിലെ മറ്റ് അംഗങ്ങളേയും ഇന്നലെ വൈകിട്ടും ഇന്നു രാവിലെയുമായി രണ്ടു തവണ കോ വിഡ് പരിശോധനയ്ക്ക് വിധേയരാക്കി. ഇവരുടെയല്ലാം ഫലം നെഗറ്റീവായി സാഹചര്യത്തില്‍ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ഓവലില്‍ കളിക്കാനിറങ്ങും’പ്രസ്താവന വ്യക്തമാക്കുന്നു.