തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം 50,000 കടക്കുന്നത്. ഇന്നലെ 50,848 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്
ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 54,069 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം 50,000 കടക്കുന്നത്. ഇന്നലെ 50,848 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1,321 പേരാണ് രോഗ ബാധി തരായി മരിച്ചത്. ഇന്നലെ 68,885 പേര്‍ രോഗമുക്തരാകുകയും ചെയ്തു. കഴിഞ്ഞ 42 ദിവസമായി പുതിയ രോഗബാധിതരേക്കാള്‍ മുകളിലാണ് രോഗമുക്തരുടെ എണ്ണം.
രാജ്യത്ത് ഇതുവരെ 3,00,82,778 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 3,91,981 ആയി. ഇതുവരെ 2,90,63,740 പേരാണ് രോഗ മുക്തരായത്. നിലവില്‍ 6,27,057 പേരാണ് ചികിത്സയി ലുള്ളത്. 2.91 ശതമാനമാണ് രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 17 ദിവസമായി അ ഞ്ചില്‍ താഴെയാണ് ടിപിആര്‍. പ്രതിവാര ടിപിആര്‍ 3.04 ശതമാനമായി കുറഞ്ഞു. രോഗമുക്തി നി രക്ക് 96.61 ശതമാനമായി ഉയര്‍ന്നു. രാജ്യത്താകെ 30,16,26,028 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്.
ഇന്നലെ കേരളത്തിലായിരുന്നു ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്, 12,787 പേര്‍ ക്ക്. മഹാരാഷ്ട്ര (10,066), തമിഴ്‌നാട് (6,596), ആന്ധപ്രദേശ് (4,684), കര്‍ണാടക (4,436) സംസ്ഥാനങ്ങ ളായിരുന്നു തൊട്ടുപിന്നില്‍. കോവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. ഇതുവരെ 5,997,587 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.