രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് മൂന്നിന് തിരുവനന്ത പുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലി ക്കൊ ടുക്കും. രാവിലെ മുഖ്യമന്ത്രിയും സി.പി.എം, സി.പി.ഐ നിയുക്ത മന്ത്രിമാരും ആലപ്പുഴ വയലാറിലെയും വലിയചുടുകാടിലെ രക്തസാക്ഷി സ്മാരകങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി
ആലപ്പുഴ : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. വൈകിട്ട് മൂന്നിന് തി രുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പ്രത്യേക വേദിയിലാണ് സത്യപ്രതിജ്ഞ ചട ങ്ങ്. രാവിലെ മുഖ്യമന്ത്രിയും സി.പി.എം, സി.പി.ഐ നിയുക്ത മന്ത്രിമാരും ആലപ്പുഴ വയലാറി ലെ യും വലിയചുടുകാടിലെയും രക്തസാക്ഷി സ്മാരകങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി.കോവിഡ് വ്യാപന ത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ളതായിരുന്നു ചടങ്ങ്. സത്യപ്രതിജ്ഞയ്ക്കായി ഇരുപത്തിയൊന്ന് മന്ത്രിമാരും തിരുവനന്തപു രത്തേക്ക് തിരിക്കും.
വൈകിട്ട് മൂന്നരയോടെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സെന്‍ട്രല്‍ സ്റ്റേ ഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരി ഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊ ടുക്കും. ചരിത്രം കുറിയ്ക്കുന്ന മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീ താറാം യെച്ചൂരി ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ടെത്തും. കോവിഡ് പ്രോട്ടോ ക്കോള്‍ പാലിച്ച് രണ്ടരമീറ്റര്‍ അകലത്തിലാണ് തിരു വനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കസേരകളടക്കം നിരത്തിയിരിക്കുന്നത്. പിന്നാലെ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിര്‍ ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും.
സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രിമാര്‍ സ്റ്റേഡിയത്തില്‍ നിന്ന് അവരുടെ ഔദ്യോഗിക വാഹനത്തില്‍ ആദ്യ മന്ത്രിസഭാ യോഗത്തിനായി സെക്രട്ടറിയേറ്റിലേക്ക് പോകും. തുടര്‍ഭരണമെന്ന ചരിത്ര നേ ട്ടത്തോടെ രണ്ടാം പിണറായി സര്‍ക്കാര്‍ 17 പുതുമുഖങ്ങളുമായി 21 അംഗ മന്ത്രിസഭയാണ് ഇന്ന് അധികാരമേല്‍ക്കുന്നത്.











