തമിഴ്നാട്ടില്‍ നിന്ന് അതിര്‍ത്തിവഴി കേരളത്തിലേക്ക് കൊണ്ടുവരുകയായിരുന്ന യൂറിയ കലര്‍ന്ന പാല്‍ പിടികൂടി. മീനാക്ഷിപുരത്തെ അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ ക്ഷീര വികസന വകുപ്പ് നടത്തിയ പരിശോ ധനയില്‍ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെ ടുത്തത്
പാലക്കാട് : തമിഴ്നാട്ടില്‍ നിന്ന് അതിര്‍ത്തിവഴി കേരളത്തിലേക്ക് കൊണ്ടുവരുകയായിരുന്ന യൂറിയ കലര്‍ന്ന പാല്‍ പിടികൂടി. മീനാക്ഷിപുരത്തെ അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ ക്ഷീരവികസന വകുപ്പ് നടത്തിയ പരിശോധനയില്‍ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്തത്.
പ്രാഥമിക പരിശോധനയില്‍ പാലില്‍ യൂറിയ കലര്‍ത്തിയതായി കണ്ടെത്തുകയായിരുന്നു. കൊഴുപ്പി തര പദാര്‍ഥങ്ങളുടെ അളവ് വര്‍ധിപ്പിക്കനാണ് പാലില്‍ മായം ചേര്‍ത്തത്. തുടര്‍ നടപടിക്കായി പാല്‍ ടാങ്കര്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറി. ടാങ്കര്‍ ലോറി തമിഴ്നാട്ടിലേക്ക് തന്നെ മടക്കി അയച്ചു.
ഓണം ഉള്‍പ്പെടെ ഉത്സവാഘോഷങ്ങള്‍ ആരംഭിക്കാനിരിക്കേയാണ് ഇത്രയുമധികം മായം ചേര്‍ന്ന പാല്‍ പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ വിഭാഗം സാമ്പിളെടുത്ത് വിശദമായ പരിശോധനയ്ക്ക് അയച്ചു. ക്ഷീരവികസന വകുപ്പാണ് ടാങ്കര്‍ ലോറി തമിഴ്നാട്ടിലേക്ക് തന്നെ മടക്കി അയച്ചത്.