നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി യുവാവിനെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസില്‍ ഭര്‍ ത്താവും ഭാര്യയും റിമാന്‍ഡില്‍. മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ വളവനാട് ദേവസ്വംവെളി വീട്ടില്‍ സുനീഷ് (31), ഭാര്യ സേതുലക്ഷ്മി എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.
കഞ്ഞിക്കുഴി : നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി യുവാവിനെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസില്‍ യുവാവും ഭാര്യയും റിമാന്‍ഡില്‍. മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ വളവനാട് ദേവസ്വം വെളി വീട്ടില്‍ സുനീഷ് (31), ഭാര്യ സേതുലക്ഷ്മി എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെ യ്തത്.
ഇടുക്കി തൊടുപുഴ സ്വദേശിയും പ്രവാസിയുമായിരുന്ന യുവാവിനെ പെണ്‍കെണിയില്‍ കുടുക്കിയ തി ന് മാരാരിക്കുളം പൊലീസാണ് ദമ്പതികളെ അറസ്റ്റ്ചെയ്തത്. യുവാവുമായി ഫെയ്സ്ബുക്കില്‍ പ രിചയപ്പെട്ട സേതുലക്ഷ്മി ഭര്‍ത്താവ് സുനീഷിന്റെ സഹായത്തോടെ ഇയാളെ കണിച്ചുകുളങ്ങരയിലു ളള വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് കാണിച്ച് ഭീ ഷണിപ്പെടുത്തി എടിഎം കാര്‍ഡ്,ആധാര്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ കൈക്കലാക്കി പണം കവരുകയുമായിരുന്നു. പിന്നീടും പണം വാങ്ങി.
ഇതുതുടര്‍ന്നതോടെ യുവാവ് മാരാരിക്കുളം പൊലീസില്‍ പരാതി നല്‍കി. മാരാരിക്കുളം പൊലീസ് ഇ ന്‍സ്പെക്ടര്‍ എസ് രാജേഷിന്റെ നേതൃത്വത്തില്‍ മാരാരിക്കുളം എസ്ഐ സെസില്‍ കൃസ്റ്റിന്‍ രാജ്, എ എസ്ഐ ജാക്സണ്‍, സിപിഒമാരായ ജഗദീഷ്, വിനീഷ്, മഞ്ജുള എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് തൊണ്ടിമുതല്‍ കണ്ടെടുത്തത്. അന്വേഷണത്തില്‍ പ്രതികള്‍ മുമ്പും ഇതുപോലെ മറ്റ് പലരേയും വലയില്‍ കുടുക്കിയതായാണ് വിവരം.











