കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു. കലൂരില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. കൊച്ചി തമ്മനം സ്വദേശി സജുന്‍ സഹീറാണ് കൊല്ലപ്പെട്ടത്. പണമിടപാടു മായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം
കൊച്ചി : കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു. കലൂരില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. കൊച്ചി തമ്മനം സ്വദേശി സജുന്‍ സഹീറാണ് കൊല്ലപ്പെട്ടത്. പണമി ടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
എറണാകുളം കലൂര്‍ ലിസി ആശുപത്രിക്കു സമീപമാണ് സംഭവം. പണമിടപാട് സംബന്ധിച്ച തര്‍ക്കം തര്‍ ക്കം കൊലയില്‍ കലാശിക്കുകയായിരുന്നു. യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ എറ ണാകുളം നോര്‍ത്ത് സ്വദേശി കിരണ്‍ ആന്റണി പൊലിസ് പിടിയിലായി. കേസില്‍ കൂടുതല്‍ പ്രതികളു ണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.
സംഭവ സ്ഥലത്ത് രാത്രി ബഹളം കേട്ടിരുന്നതായും, മഴയായതിനാല്‍ പുറത്തിറങ്ങിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്ത് അന്വേ ഷണം ആരംഭിച്ചു.
ഒരു മാസത്തിനിടെ കൊച്ചിയില്‍ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്. ഇതില്‍ നാല് കൊലയ്ക്കും പിന്നില്‍ ലഹരിക്ക് ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു.