ഹോട്ടല്‍ മുറിയില്‍ യുവാവിനെയും വീട്ടമ്മയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ഒരളിക്കര സ്വദേശി റിജോ(26)യും, കര്യാട്ടുകര സ്വദേശി സംഗീത(26)യുമാണ് മ രിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്
തൃശൂര്‍: ഹോട്ടല്‍ മുറിയില്‍ യുവാവിനെയും വീട്ടമ്മയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ഒരളിക്കര സ്വദേശി റിജോ(26)യും, കര്യാട്ടുകര സ്വദേശി സംഗീത(26) യുമാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. സംഗീത യുടെ ഭര്‍ത്താവിന്റെ കേറ്ററിങ് സ്ഥാപനത്തിലെ ജീവന ക്കാരനാണ് റിജോ.
രാത്രി 11.30നുള്ള ട്രെയിനില്‍ പോകണമെന്നാണ് ഇരുവരും ഹോട്ടല്‍ അധി കൃതരോട് പറഞ്ഞത്. എന്നാല്‍ സമയം കഴിഞ്ഞിട്ടും ഇവര്‍ മുറിയില്‍ നിന്നും ഇറങ്ങിയില്ല.
സംശയം തോന്നിയ ഹോട്ടല്‍ അധികൃതര്‍ ഇവര്‍ താമസിച്ച മുറിയുടെ വാതി ല്‍ തള്ളിത്തുറന്നപ്പോഴാണ് രണ്ട് പേരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെ ത്തിയത്. ഇന്നലെ ഉച്ച മുതല്‍ സംഗീതയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താ വ് പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഗീതയ്ക്ക് മൂന്ന് കുട്ടികളുണ്ട്.