കഴിഞ്ഞ ഒരു മാസമായി കുണ്ടമണ്‍കടവ് വട്ടവിളയില്‍ വാടകയ്ക്ക് താമസിച്ച് വരുക യായിരുന്നു വിദ്യയും പ്രശാന്തും. ഇരുവര്‍ക്കുമിടയില്‍ പരസ്പരമുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി എഴരയോടെയാ യിരുന്നു സംഭവം

തിരുവനന്തപുരം : യുവതിയെ ഭര്‍ത്താവ് തലയ്ക്കടിച്ചും ചവിട്ടിയും കൊലപ്പെടുത്തി. തിരുവനന്തപുരം നേമത്ത് വാടകയ്ക് താമസിച്ചിരുന്ന വിദ്യയെന്ന 30കാരിയെ ഭര്‍ ത്താവ് കാരയ്ക്കാമണ്ഡപം മേലാംകോട് നടുവത്ത് പ്രശാന്ത് ഭവനില്‍ പ്രശാന്ത് (40) ആ ണ് ചവിട്ടിയും തലക്കടിച്ചും കൊലപ്പെടുത്തിയത്. ശുചിമുറിയില്‍ വീണ ഭാര്യ തലക്ക ടിയേറ്റ് മരണപ്പെട്ടുവെന്നാണ് പ്രശാന്ത് ആദ്യം പൊലീസിനോ ട് പറഞ്ഞത്. തുടര്‍ന്ന് അന്വേഷണത്തിലാണ് പ്രശാന്ത് വിദ്യയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെ ന്ന് പൊലീസ് കണ്ടെത്തിയത്.
കഴിഞ്ഞ ഒരു മാസമായി കുണ്ടമണ്‍കടവ് വട്ടവിളയില്‍ വാടകയ്ക്ക് താമസിച്ച് വരു ക യായിരുന്നു വിദ്യയും പ്രശാന്തും. ഇരുവര്‍ക്കുമിടയില്‍ പരസ്പരമുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി എഴരയോടെയായിരുന്നു സംഭവം. പ്രശാ ന്ത് സ്ഥിരം മദ്യപാനിയും ലഹരിക്കടിമയും ആയിരുന്നു എന്നും മകളെ ഇതിനുമുന്‍പും പലതവണ ഇയാ ള്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും വിദ്യയുടെ അച്ഛന്‍ പറഞ്ഞു.
വ്യാഴ്ചയും അഭിപ്രയ വ്യത്യാസത്തെ തുടര്‍ന്ന് താനും വിദ്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് വി ദ്യയുടെ വയറ്റില്‍ ചവിട്ടിയതായും തലയ്ക്ക് പിടിച്ച് ഇടിച്ചതായും പ്രതി പൊലീസിനോട് സമ്മതിച്ചു. അസ്വാ ഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭ വം കൊലപാതകമാ ണെന്ന് കണ്ടെത്തിയത്.
തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ശില്‍പയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ശ്രീകാന്ത്കാട്ടാക്കട ഡിവൈഎസ്പി ഷിബു എന്‍ എന്നിവര്‍ പ്ര തിയെ വിശദമായി ചോദ്യം ചെയ്തതിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. മലയിന്‍കീഴ് പൊലീസ് സ്റ്റേഷ ന്‍ ഇന്‍സ്പെക്ടര്‍ ഷിബു ടി വി, സബ് ഇന്‍സ്പെക്ടര്‍ രാഹുല്‍ പി ആര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതി യെ പിടികൂടി നിരീക്ഷണത്തിലാക്കിയത്.