എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീന്‍ ആത്മഹത്യക്കുറിപ്പില്‍ ആരോപണം ഉന്നയിച്ച ആലുവ സിഐസി എല്‍ സുധീറിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് അന്‍വ ര്‍ സാദത്ത് എം എല്‍എയുടെ പ്രതിഷേധം.ആലുവ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയി രുന്നാണ് എം എല്‍ എയുടെ പ്രതിഷേധം
കൊച്ചി:എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീന്‍ ആത്മഹത്യക്കുറിപ്പില്‍ ആരോപണം ഉന്നയിച്ച ആലു വ സിഐസി എല്‍ സുധീറിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം എല്‍എയുടെ പ്രതിഷേധം.ആലുവ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്നാണ് എം എല്‍ എയുടെ പ്രതിഷേധം.സിഐ ഡ്യൂട്ടി ക്കായി പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് എംഎല്‍എ കുത്തിയി രുപ്പ് സമരം ആരംഭിച്ചത്.
സി ഐ സുധീറിനെ സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് മാറ്റുന്നതുവരെ സമരം തുടരുമെന്ന് എംഎല്‍എ അറിയിച്ചു.സി ഐക്കെതിരെ നിരവധി പരാതികളാണ് ഉയരുന്നത്. പരാ തിയുമായി എത്തിയ മറ്റൊരു പെണ്‍കുട്ടിയോടും സിഐ മോശമായി പെരുമാറിയതായാണ് പരാതി. ഇയാള്‍ ആലുവ സ്റ്റേഷനില്‍ തന്നെ തുടരുന്നത് അന്വേഷത്തെ ബാധി ക്കുമെന്നും എംഎല്‍എ പറഞ്ഞു.ആലുവ സ്റ്റേഷന്റെ ഗേറ്റ് പൊലീസ് അടച്ചു.ഗേറ്റിന് സമീപം വലിയ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.കോണ്‍ഗ്രസ് നേതാക്കള്‍ അന്‍വര്‍ സാ ദത്തിന് പിന്തുണയുമായി സ്റ്റേഷനിലെത്തി.
അതിനിടെ മോഫിയയുടെ മരണത്തില്‍ ആരോപണ വിധേയരായ ഭര്‍ത്താവ് സുഹൈലും കുടുംബവും ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലായിരുന്നു.കോതമംഗലം ഉപ്പു കണ്ടത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പിടിയിലായത്. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം,ആത്മഹത്യ പ്രേ രണ തുടങ്ങിയ കുറ്റങ്ങള്‍ക്ക് കേസെടുക്കാനാണ് പൊലീസ് തീരുമാനം.