കന്‍വര്‍ യാത്ര അനുവദിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് സുപ്രീംകോടതി ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാനത്ത് കര്‍ വര്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ചത്
ലഖ്നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരും കന്‍വര്‍ യാത്ര റദ്ദാക്കി. കോറോണ മൂന്നാം തരംഗ ഭീഷണി കണ ക്കിലെടുത്താണ് കന്‍വര്‍ യാത്ര റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കോറോണ കേസുകള്‍ വര്‍ദ്ധി ച്ചതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡ് സര്‍ക്കാരും കന്‍വര്‍ യാത്ര നിരോധിച്ചതിന് പിന്നാലെയാണ് യുപി സര്‍ക്കാരിന്റെ നടപടി.
കന്‍വര്‍ യാത്ര അനുവദിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് സുപ്രീംകോടതി ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാനത്ത് കര്‍വര്‍ യാത്രയ്ക്ക് അ നുമതി നിഷേധിച്ചത്.
എന്നാല്‍ കന്‍വര്‍ യാത്ര റദ്ദാക്കിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരെ വിശ്വഹിന്ദു പരി ഷത്ത് രംഗത്തെത്തി. തീരുമാനം പുന:പരി ശോധിക്കണമെന്നും നിയന്ത്രണങ്ങളോടെ തീര്‍ത്ഥാട നം അനുവദിക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര ജോയിന്റ് ജനറല്‍ സെക്രട്ടറി സു രേന്ദ്ര ജെയിന്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ ഐക്യത്തോടെ ബന്ധിപ്പിക്കുന്ന ഹിന്ദുക്കളുടെ വളരെ പ്രധാനപ്പെട്ട തീര്‍ത്ഥാടനമാണ് ക ന്‍വര്‍ യാത്രയെന്ന് സുരേന്ദ്ര ജെയിന്‍ പറ ഞ്ഞു.കോറോണ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള യാ ത്ര അനുവദിക്കണമെന്നും സുരേന്ദ്ര ജെയിന്‍ ആവശ്യപ്പെട്ടു.