യുദ്ധഭീഷണി നിലനില്‍ക്കുന്ന ഉക്രൈനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ ഇന്ത്യയുടെ നിര്‍ദേശം. ഇന്ത്യന്‍ എംബസിയാണ് സംഘര്‍ഷഭരിതമായ ഉക്രൈനില്‍ നിന്ന് താല്‍ക്കാലി കമായി പൗരന്മാര്‍ മാറിനില്‍ക്കണമെന്ന നിര്‍ദേശം നല്‍ കിയിരിക്കുന്നത്
ന്യൂഡല്‍ഹി: യുദ്ധഭീഷണി നിലനില്‍ക്കുന്ന ഉക്രൈനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരോട് ഉടന്‍ രാ ജ്യം വിടാന്‍ ഇന്ത്യയുടെ നിര്‍ദേശം. ഇന്ത്യന്‍ എംബസിയാണ് സംഘര്‍ഷഭരിതമായ ഉക്രൈനില്‍ നിന്ന് താല്‍ക്കാലികമായി പൗരന്മാര്‍ മാറിനില്‍ക്കണമെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്. അത്യാവശ്യ കാര്യ ങ്ങള്‍ക്ക് അല്ലാതെ ഉക്രൈനില്‍ തുടരുന്ന എല്ലാവരോടും ഉടന്‍ തന്നെ രാജ്യം വിടാനാണ് കീവിലെ ഇന്ത്യ ന്‍ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്.
ഉക്രൈനില്‍ പഠനം നടത്തുന്ന മെഡിക്കല്‍-എഞ്ചിനീയറിങ് വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ ഒരു മാസ മായി നിര്‍ദേശങ്ങള്‍ക്കായി കാത്തു നില്‍ക്കുകയായിരുന്നു. ലോകരാഷ്ട്രങ്ങള്‍ പലതും പൗരന്മാരേയും എംബസി ഉദ്യോഗസ്ഥരേയും ഒഴിപ്പിച്ച സാഹചര്യത്തിലാണ് ഇന്ത്യയും കരുതല്‍ നടപടികളിലേക്ക് നീങ്ങു ന്നത്.യുക്രെയിനില്‍ ഏക ദേശം 20,000 ഇന്ത്യക്കാരാണ് ഉള്ളത്.
വിദ്യാര്‍ഥികളോട് ഉടന്‍ രാജ്യം വിടാന്‍
ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം
പ്രത്യേകിച്ച് വിദ്യാര്‍ഥികളോട് ഉടന്‍ രാജ്യം വിടാന്‍ ഇന്ത്യന്‍ എംബസിയുടെ പ്രസ്താവനയില്‍ നിര്‍ദേശിച്ചി രിക്കുന്നത്.യുക്രെയിനില്‍ റഷ്യന്‍ അധിനിവേശ സാധ്യത മുന്നി ല്‍ കണ്ടാണ് ഇന്ത്യന്‍ എംബസിയുടെ മു ന്നറിയിപ്പ്. റഷ്യ ശക്തമായ സൈനിക നീക്കമാണ് ഉക്രൈന്‍ അതിര്‍ത്തിയിലേക്ക് നടത്തിയിട്ടുള്ളത്. ഉക്രൈനെ റഷ്യ തീര്‍ച്ചയായും ആക്രമിക്കുമെന്ന് അമേരിക്കയും ബ്രിട്ടനും കാനഡയും പ്രസ്താവന നട ത്തിയിരുന്നു.
‘In an advisory issued on February 15, the embassy said, ‘Indian nationals in Ukraine, particularly students whose stay is not essential, may consider leaving temporarily. Indian nationals are advised to avoid all non-essential travel to and within Ukraine.’
സഖ്യസേനയാണ് ഉക്രൈനായി സൈനിക സഹായം നല്‍കുന്നത്. പോളണ്ട് കേന്ദ്രീ കരിച്ച് അമേരിക്ക യു ദ്ധവിമാനങ്ങളേയും പതിനായിരത്തിനടുത്ത് സൈനികരേ യും എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി യുക്രെയിനിലെ നയത ന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുന്നതിനുള്ള തിരക്കിലാണ് വിവിധ രാജ്യങ്ങള്‍. യുക്രെയിനിലുള്ള പൗരന്മാരുടെ ഉടന്‍ തന്നെ രാജ്യം വിടാനും അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി അടക്കമുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












