മസ്‌കത്ത് : യുഎസ്- ഇറാന്‍ ആണവ കരാറുമായി ബന്ധപ്പെട്ട് ഒമാന്റെ മധ്യസ്ഥതയില്‍ നടക്കാനിരുന്ന നാലാംഘട്ട ചര്‍ച്ച മാറ്റിവച്ചതായി വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദി അറിയിച്ചു. ഇന്ന് റോമില്‍ ചര്‍ച്ച നടക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഇതിനിടെയാണ്, ലോജിസ്റ്റിക്കല്‍ കാരണങ്ങളാല്‍ ചര്‍ച്ച മാറ്റിവച്ചതായും പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കുമെന്നും ബദര്‍ അല്‍ ബുസൈദി എക്‌സില്‍ അറിയിച്ചു. ആദ്യ ഘട്ടം മസ്‌കത്തിലും രണ്ടാം ഘട്ടം റോമിലും മൂന്നാം ഘട്ടം വീണ്ടും മസ്‌കത്തിലുമായാണ് നടന്നിരുന്നത്.
