‘യുഎസിന് വേണ്ടത് യുദ്ധമെങ്കിൽ അവസാനം വരെ പൊരുതാൻ തയാർ’: പകരത്തിനു പകരം തീരുവയിൽ പ്രതികരണവുമായി ചൈന

mob-trump-jinping-1

ബെയ്ജിങ് : ഏപ്രിൽ 2 മുതൽ പകരത്തിനു പകരം തീരുവ നടപ്പിലാക്കാനുള്ള യുഎസ് നീക്കത്തിൽ പ്രതികരണവുമായി ചൈന. യുദ്ധമാണ് യുഎസിന് വേണ്ടതെങ്കിൽ അവസാനം വരെ പൊരുതാൻ ബെയ്ജിങ് തയാറാണെന്നു ചൈന അറിയിച്ചു. ‘‘യുഎസിന് യുദ്ധമാണ് വേണ്ടതെങ്കിൽ, അത് തീരുവ യുദ്ധമാണെങ്കിലും വ്യാപാര യുദ്ധമാണെങ്കിലും മറ്റേത് യുദ്ധമാണെങ്കിലും അവസാനം വരെ പോരാടാൻ ഞങ്ങൾ തയാറാണ്’’- ചൈനീസ് എംബസിയുടെ ഔദ്യോഗിക എക്സ് പേജിലൂടെ അറിയിച്ചു.
ചൈനീസ് ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന തീരുവ 10 ശതമാനത്തിൽ നിന്നു 20 ശതമാനമായി ഡോണൾ‍ഡ് ട്രംപ് വർധിപ്പിച്ചിരുന്നു. ഇതിനെതിരെ ചൈന ലോക വ്യാപാരസംഘടയിൽ പരാതി നൽകിയിട്ടുണ്ട്. അമേരിക്കയുടെ ഏകപക്ഷീയമായ നികുതി നടപടികൾ ലോക വ്യാപാരസംഘടയുടെ നിയമങ്ങൾ ലംഘിക്കുന്നതും ചൈന – യുഎസ് സാമ്പത്തിക, വ്യാപാര ബന്ധത്തിന്റെ അടിത്തറയിളക്കുന്നതുമാണെന്ന് ബെയ്ജിങ് വാണിജ്യ മന്ത്രാലയം അറിയിച്ചു.
യുഎസിലേക്കു ഫെന്റനൈൽ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ എത്തുന്നത് തടയാൻ ചൈന ശ്രമിക്കുന്നില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോപണത്തിനും ബെയ്ജിങ് മറുപടി നൽകി. ‘‘ചൈനീസ് ഉൽപന്നങ്ങൾക്കു മുകളിലെ തീരുവ ഉയർത്താനുള്ള ബാലിശമായ കാരണമാണു ഫെന്റനൈൽ. ഇത് യുഎസിന്റെ ആഭ്യന്തര പ്രശ്നമാണ്. യുഎസ് ജനതയുടെ നല്ലതിനായി ഫെന്റനൈൽ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾ യുഎസിനെ സഹായിക്കുന്നു എന്നു മാത്രം. ഞങ്ങളുടെ സഹായങ്ങളെ അംഗീകരിക്കാതെ കുറ്റപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയുമാണ് യുഎസ് ചെയ്യുന്നത്. സമ്മർദം ചെലുത്തുന്നതും നിർബന്ധിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ചൈനയെ നേരിടാനുള്ള ശരിയായ മാർഗമല്ല. ഫെന്റനൈൽ പ്രശ്നം പരിഹരിക്കാൻ യുഎസ് ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ചൈനയെ തുല്യരായി പരിഗണിച്ച് കൂടിയാലോചനകൾ നടത്തുകയാണ് വേണ്ടത്’’ –ബെയ്ജിങ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അമേരിക്കയിൽ നിർമിക്കാത്ത ഉൽപന്നങ്ങൾക്ക് തീരുവ ചുമത്തുമെന്നു ട്രംപ് പറഞ്ഞു. പതിറ്റാണ്ടുകളായി പല രാജ്യങ്ങളും യുഎസിനെതിരെ തീരുവ ഉപയോഗിക്കുന്നു. അവർക്കെതിരെ തിരിച്ചു തീരുവ ചുമത്താനുള്ള അവസരമാണിപ്പോൾ വന്നിരിക്കുന്നത്. ചൈനയ്ക്കെതിരെ യുഎസ് ചുമത്തുന്നതിന്റെ ഇരട്ടി തിരുവയാണ് യുഎസ് ഉൽപന്നങ്ങൾക്ക് ചൈന ചുമത്തുന്നത്. ദക്ഷിണ കൊറിയ നാലിരട്ടിയും. ഏപ്രിൽ 2 മുതൽ പകരത്തിനുപകരം തീരുവ തുടങ്ങും. മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾക്കു നൽകുന്ന ഇളവുകൾ നിരോധിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

Also read:  'ഞെട്ടിക്കുന്ന ദുരന്തം, കണ്ണടച്ചിരിക്കാനാകില്ല'; താനൂര്‍ ബോട്ട് ദുരന്തത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES