യുഎഇയുടെ ദേശീയ മ്യൂസിയമായ സായിദ് നാഷനൽ മ്യൂസിയം അടുത്തവർഷം തുറക്കും

download (69)

അബുദാബി : യുഎഇയുടെ ദേശീയ മ്യൂസിയമായ സായിദ് നാഷനൽ മ്യൂസിയത്തിന്റെ നിർമാണം അന്തിമ ഘട്ടത്തിലേക്ക്. രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ വീക്ഷണങ്ങളും മാർഗനിർദേശങ്ങളും അടിസ്ഥാനമാക്കി നിർമിക്കുന്ന മ്യൂസിയം അടുത്ത വർഷം അവസാനത്തോടെ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സാദിയാത്തിലെ നിർമാണ കേന്ദ്രത്തിൽ എത്തി നിർമാണ പുരോഗതി വിലയിരുത്തി. നിർമാണം 85 ശതമാനം പൂർത്തിയായി.
ഷെയ്ഖ് സായിദിന്റെ ജനനം മുതൽ മരണം വരെയുള്ള മുഹൂർത്തങ്ങൾ അനാവരണം ചെയ്യുന്ന മ്യൂസിയത്തിൽ രാജ്യത്തിന്റെ ചരിത്രം, സംസ്കാരം, ഭൂമിശാസ്ത്രം എന്നിവയെല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്. സാദിയാത് ദ്വീപിലെ കൾചറൽ ഡിസ്ട്രിക്ടിൽ മൂന്നാമത്തെ മ്യൂസിയമായിരിക്കും നാഷനൽ മ്യൂസിയം.
മ്യൂസിയം നിർമാണം പൂർത്തിയാകുന്നതോടെ സാദിയാത് ദ്വീപിലെ സാംസ്കാരിക കേന്ദ്രമായി മാറും. അറേബ്യൻ പൈതൃകവും ആതിഥ്യമര്യാദകളും ആധുനികതയും സമന്വയിച്ചാണ് രൂപകൽപന. ഷെയ്ഖ് സായിദിന്റെ പ്രകൃതിസ്നേഹം അറിയിക്കുന്ന മ്യൂസിയം പൂന്തോട്ടത്തിനുള്ളിലാണ് സജ്ജീകരിക്കുന്നത്. വിദ്യാഭ്യാസം, പരിസ്ഥിതി, പൈതൃകം, സംസ്‌കാരം, സുരക്ഷ, സഹിഷ്ണുത എന്നിവയിൽ ഷെയ്ഖ് സായിദിന്റെ വീക്ഷണങ്ങളും ഇവിടെ കാണാനാകും. 
യുഎഇ രൂപീകരിക്കുന്നതിന് മുൻപുള്ള അവസ്ഥയും പരിസ്ഥിതിയിലൂന്നിയ വികസനവും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുമെല്ലാം മ്യൂസിയത്തിലുണ്ടാകും. പുരാതന കാലത്തെ മനുഷ്യവാസത്തിന്റെ തെളിവുകളും പ്രദർശിപ്പിക്കും. വിവിധ വിഷയങ്ങളിൽ ഗവേഷണം നടത്തുന്നവർക്ക് സഹായകരമായ മുഴുവൻ വിവരങ്ങളും മ്യൂസിയത്തിൽ ലഭ്യമാക്കും. ഷെയ്ഖ് സായിദിനെക്കുറിച്ച് സ്കൂൾ വിദ്യാർഥികൾ ശേഖരിക്കുന്ന വിവരങ്ങളും ചിത്രങ്ങളും പ്രദർശിപ്പിക്കാൻ പ്രത്യേക ഇടം ഒരുക്കുന്നുണ്ട്. 
 ഫാൽക്കണുകളുടെ ചിറകിന്റെ ആകൃതിയിലുള്ള ടവറുകളിൽ സോളർ പാനലുകൾ സ്ഥാപിച്ച് സൗരോർജം ഉൽപാദിപ്പിച്ചാകും പ്രവർത്തനം. പുറത്തുനിന്നുള്ള കാറ്റിനെ തടഞ്ഞ് പ്രത്യേക പൈപ്പിലൂടെ കടത്തിവിട്ട് ശുദ്ധീകരിച്ച് ശുദ്ധ വായു മ്യൂസിയത്തിന് അകത്തെത്തിക്കും. വെളിച്ചവും വായുവുമെല്ലാം ഗാലറികളിൽ ലഭിക്കുംവിധമാണ് നിർമാണം.

Also read:  ഗൃഹ പ്രവേശന സമയത്ത് വധുവിന്റെയും വരന്റെയും തല കൂട്ടിമുട്ടിച്ചു; കേസ് എടുത്ത് വനിതാ കമ്മീഷന്‍

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES