സ്‌പോണ്‍സറുടെ കാര്‍ഡിന്റെ കാലാവധിയ്ക്കനുസരിച്ച് കുട്ടിയുടെ കാര്‍ഡും പുതുക്കേണ്ടിവരും
ദുബായ് : യുഎഇയില്‍ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും 120 ദിവസത്തിനകം എമിറേറ്റ്‌സ് ഐഡി എടുക്കുന്നത് നിര്‍ബന്ധമാക്കി.
എമിറേറ്റ്‌സ് ഐഡി എടുക്കാന്‍ ഓണ്‍ലൈനായും അപേക്ഷ നല്‍കും. ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റേയും കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരീറ്റിയുടെയും വെബ് പോര്‍ട്ടലുകളിലും മൊബൈല്‍ ആപ്പിലും ഈ സേവനങ്ങള്‍ ലഭ്യമാണ്.
രക്ഷിതാക്കളുടെ പാസ്‌പോര്‍ട്ട് കോപ്പി, വീസാ പേജ്, കുട്ടിയുടെ പാസ്‌പോര്‍ട്ട് കോപ്പി, ഫോട്ടോ, ഇ ദിര്‍ഹം രസീത്, ജനന സര്‍ട്ടിഫിക്കേറ്റ് എന്നിവയും അപേക്ഷയൊടൊപ്പം സമര്‍പ്പിക്കണം.
വിവരങ്ങള്‍ പൂര്‍ണമല്ലെങ്കില്‍ മുപ്പതു ദിവസത്തിനകം പുതിയ രേഖകള്‍ സമര്‍പ്പിക്കണം.
120 ദിവസത്തിനകം അപേക്ഷ ലഭിക്കാത്ത സാഹചര്യത്തില്‍ ഒരോ ദിനവും 20 ദിര്‍ഹം വീതം പിഴ ഈടാക്കും. പിഴയടയ്ക്കാതെ കാര്‍ഡ് ഇഷ്യൂ ചെയ്യുകയില്ല. ആയിരം ദിര്‍ഹം വരെ ഇത്തരത്തില്‍ പരമാവധി പിഴ ചുമത്തിയേക്കാം.