കോവിഡ് കേസുകളില്‍ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തുന്നതായി ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.
അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 823 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 818 പേര്‍ക്ക് രോഗം പൂര്‍ണമായും ഭേദമായി. പുതിയതായി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പത്തുലക്ഷം കടന്നു. ഇതുവരെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 10.03,129 ആണ്. രോഗമുക്തി നേടിയവര്‍ 9,81,884. ആകേ മരണം 2,339 ഉം ആണ്.
നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവര്‍ 18,096 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,950 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നടത്തി. ഇവരില്‍ 823 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.











