കഴിഞ്ഞ 24 മണിക്കൂറിനിടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 19,062 പേര്‍ നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. എന്നാല്‍, ആരുടേയും നില ഗുരുതരമല്ല.
അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 792 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 688 പേരുടെ രോഗം ഭേദമായി.
കോവിഡ് ബാധിച്ചവരുടെ ഇതുവരെയുള്ള എണ്ണം 10,05,543 ആയി. രോഗമുക്തി നേടിയവര്‍ 9,84,142. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2,339.
നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 19,062. ഇവരില്‍ ആരുടേയും നില ഗുരുതരമല്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,376 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നടത്തിയപ്പോഴാണ് 792 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.