മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഈദ് പെരുന്നാള്‍ അവധി ദിനങ്ങള്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചത്.
അബുദാബി : ഈദിനോട് അനുബന്ധിച്ചുള്ള സ്വകാര്യ മേഖലയ്ക്കുള്ള പൊതുഅവധി പ്രഖ്യാപിച്ചു. റമദാന്‍ മാസത്തിലെ 29 ാം ദിനം മുതല്‍ ശവ്വാല്‍ മൂന്നു വരെയാകും അവധി.
പൊതുമേഖലയ്ക്കുള്ള അവധിയും സമാനമായ രീതിയില്‍ തന്നെയാണ്.
ഏപ്രില്‍ മുപ്പതു മുതലാണ് അവധി ആരംഭിക്കുക. റമദാന്‍ മാസം 29 ദിവസമാണെങ്കില്‍ നാലു ദിവസമാകും പൊതു അവധി. ചാന്ദ്ര ദര്‍ശനമനുസരിച്ച് ശവ്വാല്‍ മാസപ്പിറവി നീണ്ടു പോയാല്‍ അഞ്ചു ദിവസമാകും അവധി.
ഏപ്രില്‍ മുപ്പതിന് ചേരുന്ന ചാന്ദ്രദര്‍ശന സമിതിയാണ് ശവ്വാല്‍ മാസപ്പിറവി തീരുമാനിക്കുക. സൂര്യാസ്തമയത്തിനു ശേഷം ചക്രവാളത്തില്‍ ചന്ദ്രോദയം കാണുന്നതാണ് പുതിയ മാസപ്പിറവിയായി തീരുമാനിക്കുക.
ഹിജ്‌റ വര്‍ഷ കലണ്ടര്‍ അനുസരിച്ച് റമദാനു ശേഷം വരുന്ന മാസമാണ് ശവ്വാല്‍. ഈ മാസത്തിലെ ആദ്യ ദിനമാണ് ഈദ് പെരുന്നാളായി ആചരിക്കുക.
മെയ് രണ്ടാം തീയതിയാകും ഇക്കുറി ഈദ് പെരുന്നാള്‍ എന്നാണ് ജ്യോതിശാസ്ത്ര പ്രകാരമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് പണ്ഡിതര്‍ പറയുന്നു.
ഏപ്രില്‍ മുപ്പത് ശനിയാഴ്ച അവധി ആരംഭിച്ചാല്‍ മെയ് നാല് ബുധനാഴ്ച വരെയാകും അവധി. അഞ്ചു ദിവസത്തെ ഈദ് ആഘോഷങ്ങള്‍ക്കായാണ് യുഎഇയിലെ സ്വദേശികളും പ്രവാസികളും കാത്തിരിക്കുന്നത്.