തുടര്‍ച്ചയായി പത്തൊമ്പതാം ദിവസവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിലേറെ
അബുദാബി: ഇടവേളയ്ക്കു ശേഷം രാജ്യത്ത് കോവിഡ് മരണം വീണ്ടും റിപ്പോര്‍ട്ട് ചെയ്ത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1769 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1674 പേര്‍ക്ക് രോഗം ഭേദമായി. എന്നാല്‍, ഇടവേളയ്ക്ക് ശേഷം രണ്ട് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
പത്തൊമ്പത് ദിവസമായി രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിനു മുകളിലാണ്. ജൂണ്‍ ഒമ്പതിനാണ് പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിനു മുകളില്‍ എത്തിയത്.
ഇതിനു മുമ്പ് ഈ വര്‍ഷം ഫെബ്രുവരി 14 നായിരുന്നു അവസാനമായി പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിനു മുകളിലെത്തിയിരുന്നത്. പിന്നീട് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നൂറില്‍ താഴെ വരെ എത്തിയ ശേഷമാണ് ജൂണ്‍ ഒമ്പതിന് വീണ്ടും ആയിരത്തിനു മുകളിലേക്ക് എത്തിയത്.
സ്‌കൂളുകളും മറ്റും വേനലവധിക്ക് അടയ്ക്കുകയും പ്രവാസികളില്‍ ഭൂരിഭാഗവും നാടുകളിലേക്ക് പോവുകയും ചെയ്യുന്നതോടെ രോഗികളുടെ എണ്ണത്തിലും കുറവ് സംഭവിക്കുമെന്നാണ് വിലയിരുത്തന്നത്.