അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് അബുദാബിയിലെ തന്റെ വസതിയിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി സഹകരണവും, പ്രദേശത്തിന്റെ പുരോഗതി, വികസനം, സമൃദ്ധി എന്നിവയെ ശക്തിപ്പെടുത്താനുള്ള മാർഗങ്ങളും, മറ്റ് പൊതുതാൽപര്യമുള്ള വിഷയങ്ങളും നേതാക്കൾ ചർച്ച ചെയ്തു.
യുഎഇയെ പ്രതിനിധീകരിച്ച്
- പ്രസിഡൻഷ്യൽ കോർട്ടിന്റെ ഡെവലപ്മെന്റ് ആൻഡ് മാർട്ടിയേഴ്സ് ഫാമിലി അഫയേഴ്സ് വിഭാഗത്തിന്റെ ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് തെയ്യാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും
- സ്പെഷ്യൽ അഫയേഴ്സ് വിഭാഗത്തിന്റെ ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും
കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ബഹ്റൈനെ പ്രതിനിധീകരിച്ച്
- ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറും സുപ്രീം ഡിഫൻസ് കൗൺസിലിന്റെ സെക്രട്ടറി ജനറലുമായ ലഫ്. ജനറൽ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയും
- സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സിന്റെ ആദ്യ ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റിയുടെ പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയും ഉൾപ്പെടയുള്ള ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.