പെട്രോളിനും ഡീസലിനും കഴിഞ്ഞ കുറച്ചു മാസമായി വില വര്‍ദ്ധിച്ചു വരികയായിരുന്നു.
അബുദാബി : ഇന്ധന വില കുറച്ച് യുഎഇയിലെ പെട്രോളിയം കമ്പനികള്‍. ഓഗസ്ത് ഒന്നു മുതല്‍ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 4.03 ദിര്‍ഹവും പെട്രോള്‍ സെപ്ഷ്യല്‍ 95 ന് 3.92 ദിര്‍ഹവും പെട്രോള്‍ ഇ പ്ലസ് 91 ന് 3.84 ദിര്‍ഹവുമാണ് പുതുക്കിയ നിരക്കുകള്‍.
നേരത്തെ സൂപ്പര്‍ പെട്രോളിന് 4.63 ഉം സ്‌പെഷ്യലിന് 4.52 ഉം ഇ പ്ലസിനും 4.44 ദിര്‍ഹവുമായിരുന്നു നിരക്കുകള്‍.
അതേസമയം, ഡീസല്‍ ലിറ്ററിന് 4.76 ദിര്‍ഹമായിരുന്നത് 4.14 ദിര്‍ഹമായും കുറഞ്ഞിട്ടുണ്ട്.
ഇന്ധന വിലയില്‍ അറുപതു ഫില്‍സിന്റെ കുറവുണ്ടായത് പ്രവാസികളടക്കമുള്ള ഇടത്തരം വരുമാനമാര്‍ക്ക് ആശ്വാസമായിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വിലയിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ചാണ് യുഎഇയിലെ റീട്ടെയില്‍ ഇന്ധന വില ഒരോ മാസവും നിശ്ചയിക്കുന്നത്.