12 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിനും 16 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് സിനോഫാം വാക്സിനുമാണ് നല്‍കുന്നത്
ദുബയ്: 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് യുഎഇ വാക്സിന്‍ വിതരണം ആരംഭിച്ചു. ഫൈസര്‍ ബയോടെക്, സിനോഫാം വാക്സിനുകളാണ് നല്‍കുന്നത്. രാജ്യത്തുടനീളമുള്ള 60 കോവിഡ് സേവന കേന്ദ്രങ്ങളിലാണ് വാക്സിന്‍ വിതരണം. 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിനും 16 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് സിനോഫാം വാക്സിനുമാണ് നല്‍കുന്നത്.
യുഎഇയില്‍ 12 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സേഹ സെന്ററുകള്‍ വഴി ഫൈസര്‍ ബയോഎന്‍ടെക് വാക്‌സിന്‍ ലഭ്യമാവും. രാജ്യത്തെ എല്ലാ ഡ്രൈവ് ത്രൂ വാക്‌സിന്‍ സെന്ററുകളിലും മറ്റ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലുമെല്ലാം വാക്‌സിന്‍ ലഭ്യമാവുമെന്നാണ് അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി ‘സേഹ’ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
അബുദാബി, ദുബായ് , വടക്കന്‍ എമിറേറ്റുകള്‍ എന്നിവിടങ്ങളിലെ 60 സെന്ററുകള്‍ വഴി ഫൈസര്‍ ബയോഎന്‍ടെക് വാക്‌സിനും സിനോഫാം വാക്‌സിനും നല്‍കിവരികയാണ്. 12 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കുമ്പോള്‍ സിനോഫോം വാക്‌സിന്‍ 16 വയസി ന് മുക ളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് നല്‍കുകയെന്നും അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി അറിയിച്ചു.