ഷാര്‍ജയിലെയും ദുബായിയിലേയും ടാക്‌സികളാണ് നിരക്ക് ഉയര്‍ത്തിയത്. മിനിമം ചാര്‍ജില്‍ മാറ്റമില്ല
ദുബായ് : ഇന്ധന വിലവര്‍ദ്ധനവിനെ തുടര്‍ന്ന് ദുബായിയിലെയും ഷാര്‍ജയിലേയും ടാക്‌സി നിരക്കുകളില്‍ വര്‍ദ്ധനവ്.
ഇന്ധന ഉപയോഗത്തിനു അനുസൃതമായി ടാക്‌സി നിരക്ക് ഉയരുമെന്ന് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി അറിയിച്ചു.
അതേസമയം, മിനിമം ചാര്‍ജ്ജായ 12 രൂപ നിലനിര്‍ത്തിയിട്ടുണ്ട്. പത്തു ശതമാനത്തോളം നിരക്ക് ഉയരുമെന്നാണ് കരുതുന്നത്. കിലോ മീറ്ററിന് 2.21 ദിര്‍ഹമാണ് പുതിയ നിരക്ക്. നേരത്തെ, ഇത് 1.99 ദിര്‍ഹമായിരുന്നു.
റീട്ടെയില്‍ നിരക്ക് കുറയുമ്പോള്‍ ആനുപാതികമായി ടാക്‌സി നിരക്കും കുറയുമെന്ന് ആര്‍ടിഎ അറിയിച്ചു.
ഷാര്‍ജയിലേയും ടാക്‌സി നിരക്ക് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉമ്പര്‍ പോലുള്ള ടാക്‌സി കമ്പനികളും നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ആര്‍ടിഎയുടെ ടാക്‌സി നിരക്കു വര്‍ദ്ധനയ്ക്ക് സമാനമായ നിരക്കാണ് തങ്ങളും വര്‍ദ്ധിപ്പിച്ചതെന്ന് ഉബര്‍ അറിയിച്ചു.
ഷാര്‍ജയിലെ ടാക്‌സി കമ്പനികള്‍ ഇന്ധന വിലയിലെ വ്യതിയാനത്തിന് അനുസരിച്ച് നിരക്കിലും മാറ്റം വരുത്തുമെന്നും ഇതിനായി എല്ലാ മാസവും അവലോകനം നടത്തി നിരക്ക് നിശ്ചയിക്കുമെന്നും അറിയിച്ചു.
ഷാര്‍ജയില്‍ കിലോമീറ്ററിന് 1.62 ദിര്‍ഹമാണ് ഈടാക്കുന്നത്. അതേസയം കുറഞ്ഞ തുക 17.5 ദിര്‍ഹമാണ്.