സാമ്പത്തിക കുറ്റങ്ങളും ചെറിയ കുറ്റങ്ങളും ചെയ്ത് ജയിലില്‍ കഴിയുന്നവര്‍ക്കാണ് ശിക്ഷാ ഇളവ്
അബുദാബി യുഎഇയിലെ വിവിധ ജയിലുകളില്‍ തടവുപുള്ളികളായി കഴിയുന്ന 737 പേര്‍ക്ക് ജയില്‍ മോചനം. ബലിപ്പെരുന്നാളിനോട് അനുബന്ധിച്ചാണ് ഇവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നത്.
യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹിയാന്റെ നിര്‍ദ്ദേശ പ്രകാരമാണ് ശിക്ഷാ ഇളവ് നല്‍കിയിട്ടുള്ളത്.
സാമ്പത്തിക കുറ്റകൃത്യങ്ങളെ തുടര്‍ന്ന് ജയിലില്‍ കഴിയുന്നവര്‍ക്കാണ് മോചനം. ഇവരില്‍ പലരും പണം അടയ്ക്കാനാവാതെ വലയുന്നവരാണ്.
ജയിലില്‍ നല്ല നടപ്പിന്റെ ഭാഗമായാണ് ജയില്‍ മോചനത്തിന് തടവു പുള്ളികളെ തിരഞ്ഞെടുത്തത്.