കാലാവസ്ഥ പ്രതികൂലമായതിനാല്‍ കരിപ്പൂരില്‍ ഇറക്കേണ്ട ആറ് വിമാനങ്ങള്‍ നെടു മ്പാശ്ശേരിയില്‍ ഇറക്കി. ഗള്‍ഫ് എയര്‍വേസിന്റെ ഷാര്‍ജ വിമാനം, ഖത്തര്‍ എയര്‍വേസി ന്റെ ദോഹ വിമാനം, എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ അബൂദബി വിമാനം, എയര്‍ അറേ ബ്യയുടെ ഷാര്‍ജ വിമാനം ഉള്‍പ്പെട വിമാനങ്ങളാണ് നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്
കൊച്ചി: കാലാവസ്ഥ പ്രതികൂലമായതിനാല്‍ കരിപ്പൂരില്‍ ഇറക്കേണ്ട ആറ് വിമാനങ്ങള്‍ നെടുമ്പാശ്ശേ രി യില്‍ ഇറക്കി. ഗള്‍ഫ് എയര്‍വേസിന്റെ ഷാര്‍ജ വിമാനം, ഖത്തര്‍ എയര്‍വേസിന്റെ ദോഹ വിമാനം, എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ അബൂദബി വിമാനം, എയര്‍ അറേബ്യയുടെ ഷാര്‍ജ വിമാനം ഉള്‍പ്പെട വിമാനങ്ങ ളാണ് നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്.
ആറെണ്ണത്തില്‍ രണ്ട് വിമാനങ്ങള്‍ യാത്രക്കാരെ ഇറക്കി തിരികെ പോയി. ശേഷിക്കുന്ന നാല് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ തന്നെ തുടരുകയാണ്. യാത്രക്കാര്‍ക്ക് മറ്റ് അറിയിപ്പുകള് നല്‍കിയിട്ടില്ല. കാലാവസ്ഥ അനുകൂലമായാല്‍ വിമാനങ്ങള്‍ തിരിച്ച് കരിപ്പൂരിലേക്ക് മടങ്ങും. അല്ലെങ്കില്‍ യാത്രക്കാരെ എത്തിക്കാന്‍ മറ്റു സൗകര്യങ്ങള്‍ ഒരു ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.