മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് അടക്കം ആറുപ്രതികള്‍ക്കും ജാമ്യം.പൊലീസി ന്റെ കസ്റ്റഡി അപേക്ഷ തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്
കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ നമ്പര്‍ 18 ഹോട്ടലു ടമ റോയ് വയലാട്ട് അടക്കം ആറുപ്രതികള്‍ക്കും ജാമ്യം.പൊലീസി ന്റെ കസ്റ്റഡി അപേക്ഷ തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ടു പോകരുത്,തിങ്കളാഴ്ച തോറും അന്വേഷണ ഉദ്യോ ഗസ്ഥരുടെ മുന്നില്‍ ഹാജരാകണം, പാസ്പോര്‍ട്ട് കോടതിയില്‍ നല്‍കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞദിവസമാണ് കേസന്വേഷണവുമായി ബന്ധപ്പെട്ട് റോയ് വയലാട്ടിനെ അടക്കം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ സുപ്രധാന തെളിവായ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതുമായി ബന്ധപ്പെട്ടായിരുന്നു റോയ് വയലാട്ടിന്റെ അറസ്റ്റ്. ചികിത്സക്കായി കളമശ്ശേരി മെഡിക്കല്‍ കോളേജിലുള്ള റോയിയുടെ വാദം കേള്‍ ക്കാനായി മജിസ്ട്രേറ്റ് ആശുപത്രിയിലേക്ക് പോയിരുന്നു.
അതിനിടെ മോഡലുകളുടെ അപകടമരണത്തിലെ ചോദ്യം ചെയ്യലിനിടെ പൊലീസ് ഭീഷണിപ്പെടുത്തി യെന്ന് പ്രതികള്‍ കോടതിയില്‍ ആരോപിച്ചു.ഹോട്ടലിലെ ജീവനക്കാരാണ് പരാതി പറഞ്ഞത്. കാര്‍ ഓടിച്ച യാളെ സംരക്ഷിക്കാനാണ് നീക്കമെന്നും പ്രതിഭാഗം ആരോപിച്ചു.അതേസമയം ഹാര്‍ഡ് ഡിസ്‌ക് കായ ലില്‍ എറിഞ്ഞെന്ന് ബോധ്യപ്പെട്ടതായി പൊലീസ് പറഞ്ഞു.
അറസ്റ്റിലായ ഹോട്ടലുടമ റോയിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്നും കൂടുതല്‍ ചികിത്സയ്ക്കായി സ്വകാ ര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നും റോയിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയില്‍ ശക്തമായ വാദങ്ങളാണ് ഉണ്ടായത്.
അതേസമയം ഹോട്ടലിലെ ദൃശ്യങ്ങള്‍ നശിപ്പിച്ചത് അന്വഷിക്കണമെന്ന് മരിച്ച അന്‍സിയുടെ ബന്ധുക്കള്‍ പറഞ്ഞു. ഹോട്ടലില്‍ ഉണ്ടായിരുന്ന മറ്റുള്ളവരെ ചോദ്യം ചെയ്താ ല്‍ വിവരങ്ങള്‍ അറിയാമെന്നും ബന്ധു ക്കള്‍ പറഞ്ഞു.
ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചു എന്ന കുറ്റം മാത്രമാണ് ഇയാള്‍ക്കെതിരെയുള്ളതെന്നും അഭിഭാഷകന്‍ പറ ഞ്ഞു.ഹോട്ടലില്‍ നിന്ന് വളരെയധികം ദുരെയാണ് അപകടം ഉണ്ടാ യത്. അപകടത്തില്‍പ്പെട്ടവര്‍ ബാ റില്‍ നിന്ന് മദ്യപിക്കുകയും ചെയ്തിരുന്നു. മദ്യം കഴിച്ചതും വാഹനാപകടവും തമ്മില്‍ എന്താണ് ബന്ധമെ ന്നും റോയിയുടെ അഭിഭാഷകന്‍ ചോദിച്ചു.പ്രതികള്‍ക്ക് ഒന്നും പേടിക്കാനില്ലെങ്കില്‍ എന്തിനാണ് തെളിവു കള്‍ നശിപ്പിച്ചതെന്നും അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ടുപോകാന്‍ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.