ഫോര്‍ട്ടുകൊച്ചി ‘നമ്പര്‍ 18’ ഹോട്ടലില്‍ ഈ ഐപിഎസ് ഉദ്യോഗസ്ഥന്‍ എത്തിയെന്നാണ് റി പ്പോര്‍ട്ട്.ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ ചോദ്യം ചെയ്തില്‍ നിന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ കുറിച്ച് വിവരം ലഭിച്ചത്
കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍ അടക്കം വാഹനാപകടത്തില്‍ മരിച്ച കേസില്‍ ഉന്നത പൊ ലീ സ് ഉദ്യോഗസ്ഥനെതിരെ സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഫോര്‍ട്ടുകൊച്ചി ‘നമ്പര്‍ 18’ ഹോട്ടലില്‍ ഈ ഐപിഎസ് ഉദ്യോഗസ്ഥന്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്.ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ ചോദ്യം ചെ യ്തില്‍ നിന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ കുറിച്ച് ഉള്‍പ്പെടെ നിര്‍ണായക വിവരം ലഭിച്ചതായാണ് സൂചന.
തിരുവനന്തപുരത്ത് ജോലിചെയ്യുന്ന ഉദ്യോഗസ്ഥന്റെ തുടര്‍ച്ചയായുള്ള കൊച്ചി സന്ദര്‍ശനങ്ങളെക്കുറി ച്ചും അന്വേഷണമുണ്ടാകും. ഒക്ടോബര്‍ 31ന് കൊച്ചിയില്‍ എന്തിനാണ് എത്തിയതെന്നടക്കം ഉന്നത ഉദ്യോ ഗസ്ഥന്‍ വിശദീകരിക്കേണ്ടിവരും. അപകടത്തെക്കുറിച്ച് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഉന്നത ഉ ദ്യോഗസ്ഥന്‍ വിളിച്ച് താക്കീത് ചെയ്തിരുന്നു. ഹാര്‍ഡ് ഡിസ്‌കിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതോടെ യാണിത്.
ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചാല്‍ താന്‍ ഹോട്ടലില്‍ എത്തിയ കാര്യം പുറത്തുവരുമെന്ന് ഭയന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടല്‍. ഹോട്ടലുടമ റോയിയും ഉന്നതനും തമ്മിലുള്ള ബന്ധം കൊച്ചിയിലെ പോലീസുദ്യോഗസ്ഥര്‍ക്കെല്ലാം അറിയാം. റോയിക്കുള്ള എല്ലാ സൗകര്യവും പൊലീസ് ഒരുക്കിനല്‍കിയത് ഈ ബന്ധം മൂലമായിരുന്നു.
അതേസമയം ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. യുവതികളടക്കം പാര്‍ട്ടിയില്‍ പങ്കെടുത്ത അനേകം ആളുകളെ പൊലീസ് പാലാരി വട്ടം സ്റ്റേഷനില്‍ വച്ച് ചോദ്യം ചെയ്തിരു ന്നു. നൂറ്റമ്പതിലധികം ആളുകള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്. എന്നാല്‍ ചിലര്‍ ഹോട്ടലില്‍ രജി സ്റ്റര്‍ ചെയ്യാതെയും പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്നാണ് പൊലീസ് പറയുന്നത്. കേ സില്‍ ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജിന്റെ നേതൃത്വത്തിലു ള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
അതേസമയം കേസില്‍ പോലീസ് തയ്യാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇന്നലെ പുറത്ത് വ ന്നിരുന്നു. ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടലിലെ ദൃശ്യങ്ങള്‍ അട ങ്ങിയ ഡിവിആര്‍ നശിപ്പിച്ചത് രഹസ്യ വിവരങ്ങള്‍ ഒളിപ്പിക്കാനാണെന്ന് പോലീസ് പറയുന്നത്. ഹോട്ടലില്‍ ലഹരി ഇടപാടുകള്‍ നടന്നോയെന്ന് അന്വേഷിക്കണം. ആരുടെ യെങ്കിലും സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്ന് സംശയമുണ്ടെന്നും കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.