കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനായി ഫ്രഞ്ച് ഫണ്ടിങ് ഏജന്‍സിയെ സമീപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1016.24 കോടി രൂപ വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു
തിരുവനന്തപുരം: കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനായി ഫ്രഞ്ച് ഫണ്ടിങ് ഏജന്‍സിയെ സമീപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1016.24 കോടി രൂപ വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി യിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
മെട്രോ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് നീട്ടുന്നത് കേന്ദ്രസര്‍ക്കാരുമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കുമെന്നും അദ്ദേഹം സഭ യെ അറിയിച്ചു. കലൂര്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയാണ് മെട്രോ രണ്ടാംഘട്ടം. 11.2 കിലോ മീറ്റര്‍ ദൂരമുള്ള രണ്ടാംഘട്ട നിര്‍മാണത്തിനായി റോഡ് വീതി കൂട്ടലും കാന പുനര്‍നിര്‍മാണവുമെല്ലാം മാ സങ്ങള്‍ക്ക് മുന്‍പേ ആരംഭിച്ചിരുന്നു.
കൊച്ചി മെട്രോ രണ്ടാംഘട്ട നടത്തിപ്പിനായി ബഹുമുഖ ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്നും വായ്പ എടുക്കാ ന്‍ കേന്ദ്രസാമ്പത്തിക കാര്യമന്ത്രാലയം അനുമതി നല്‍കിയിട്ടു ണ്ട്. ബാഹ്യ ഫണ്ടിങ് ഏജന്‍സികളില്‍ നി ന്നും പാസ് ത്രൂ അസിസ്റ്റന്‍സായി വായ്പ ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. കൊച്ചി മെ ട്രോയുടെ നേട്ടം അറിയാ ന്‍ കൊച്ചിയില്‍ പോയാല്‍ മതിയെന്ന് പി പി ചിത്തരഞ്ജന്റെ ചോദ്യത്തിന് മറു പടിയായി മുഖ്യമന്ത്രി പറഞ്ഞു.