അതിക്രൂര ലൈംഗിക പീഡനത്തിന് കുട്ടി ഇരയായതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ലൈംഗിക അവയവങ്ങളില്‍ മാരകമായി ക്ഷതമേറ്റു. മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് പരുക്കേല്‍പ്പിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.
കോട്ടയം : മൂവാറ്റുപുഴയില്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നര വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്. അതിക്രൂര ലൈംഗിക പീഡനത്തിന് കുട്ടി ഇരയായതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ലൈംഗിക അവയവങ്ങളില്‍ മാരകമായി ക്ഷതമേറ്റു. മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് പരുക്കേല്‍പ്പിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.
കുട്ടിയുടെ കാലിന് ഒടിവുള്ളതായും നേരത്തെ കയ്യൊടിഞ്ഞതിനും തെളിവുണ്ട്. ദിവസങ്ങളോളം കുട്ടിക്ക് ഭക്ഷണം നല്‍കിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. അസം സ്വദേശിയായ മൂന്നരവയസുകാരിയെ കഴിഞ്ഞ മാസം 27നാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.











