രാജ്യത്തെ ആദ്യ നേസല്‍ കോവിഡ് വാക്സിന് അനുമതി നല്‍കി ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ. മൂക്കില്‍ കൂടി നല്‍കാവുന്ന വാക്സിനാണ് അടിയന്തര ഉപ യോഗ ത്തിന് ഭാരത് ബയോടെക്കിന്റെ കോവിഡ് നേസല്‍ വാക്സിന് ഡ്രഗ്സ് കണ്‍ട്രോളര്‍ അ നുമതി നല്‍കിയത്
ന്യൂഡല്‍ഹി : രാജ്യത്തെ ആദ്യ നേസല്‍ കോവിഡ് വാക്സിന് അനുമതി നല്‍കി ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ. മൂക്കില്‍ കൂടി നല്‍കാവുന്ന വാക്സിനാണ് അടിയന്തര ഉപയോഗത്തിന് ഭാരത് ബയോടെക്കിന്റെ കോവിഡ് നേസല്‍ വാക്സിന് ഡ്രഗ്സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡ വ്യയാണ് ഇക്കാര്യം അറിയിച്ചത്.
പതിനെട്ട് വയസിനു മുകളില്‍ അടിയന്തരാവശ്യമുള്ള രോഗികളില്‍ നിയന്ത്രിത ഉപയോഗം നടത്താ നാണ് അനുമതി. ഫെബ്രുവരിയില്‍ രാജ്യത്തെ ആദ്യത്തെ കോവിഡ് നാസല്‍ സ്‌പ്രേ (ബ്രാന്‍ഡഡ് ഫാബിസ്‌പ്രേ) മുംബൈ ആസ്ഥാനമായുള്ള ഗ്ലെന്‍മാര്‍ക്ക് കമ്പനി പുറത്തിറക്കിയിരുന്നു.
മൂക്കിലൂടെ നല്‍കുന്ന നേസല്‍ കോവിഡ് വാക്സിന് അനുമതി നല്‍കിയത് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് കൂടുതല്‍ കരുത്ത് പകരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ട്വിറ്ററിലൂ ടെ അറിയിച്ചു. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വ ത്തില്‍ ശാസ്ത്ര, ഗവേഷണ രംഗത്ത് ഉണ്ടാ യ ഇന്ത്യയുടെ മുന്നേറ്റത്തിന്റെ തെളിവാണിതെന്നും അദ്ദേ ഹം പറഞ്ഞു.