കുറവിലങ്ങാട് മഠത്തില്‍ നടന്ന കുര്‍ബാനയ്ക്കിടെ വൈദികന്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കന്യാസ്ത്രീകള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി
കോട്ടയം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയ്ക്ക് പിന്നാലെ മുസ്ലിം വിരുദ്ധ പ്രസ്താ വനയുടെ പേരില്‍ കന്യാസ്ത്രീകളുടെ പ്രതിഷേധം.കുര്‍ബാനക്കിടെ വൈദികന്‍ മുസ്ലീം വിരുദ്ധ പ രാമര്‍ശം നടത്തിയെന്നാണ് കന്യാസ്ത്രീകളുടെ ആരോപണം.കുറവിലങ്ങാട് മഠത്തില്‍ നടന്ന കു ര്‍ബാനയ്ക്കിടെ വൈദികന്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കന്യാസ്ത്രീകള്‍ പ്രതിഷേധിച്ച് ഇറങ്ങി പ്പോയി.
മുസ്ലീങ്ങളുടെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുത്,ഓട്ടോയില്‍ കയറരുത് എന്നൊക്കെയായി രുന്നു പരാമര്‍ശം. മഠത്തിലെ ചാപ്പലിലെ കുര്‍ബാനക്കിടെയാണ് വൈദികന്‍ വര്‍ഗീയ പ രാമര്‍ശം നടത്തിയെന്നും ഇതിനെ എതിര്‍ത്തുവെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.പാലാ ബിഷപ്പിന്റെ പരാ മര്‍ശത്തെ പിന്തുണക്കുന്നില്ലെന്നും കന്യാസ്ത്രീകള്‍ കൂട്ടിച്ചേര്‍ത്തു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശ ക്തമായ നിലപാട് സ്വീകരിച്ച കന്യാ സ്ത്രീകളാണ് ഇവര്‍. ക്രിസ്തു പഠിപ്പിച്ചത് പരസ്പരം സ്‌നേഹിക്കാനാ ണെന്ന് കന്യാസ്ത്രീകള്‍ ഓര്‍മ്മിപ്പിച്ചു.
കന്യാസ്ത്രീകളായ അനുപമ, ആല്‍ഫി, നീനാ റോസ്, ജോസഫിന്‍ എന്നിവരാണ് വൈദികനെതിരെ ആരോപണം ഉന്നയിച്ച് മാധ്യമങ്ങളെ കണ്ടത്. മഠത്തിലെ ചാപ്പലില്‍ ഞായറാഴ്ച നടന്ന കുര്‍ബാനയി ല്‍ വൈദികന്‍ മുസ്ലിം വിരുദ്ധ പ്രസംഗം ആരംഭിച്ചപ്പോഴാണ് തങ്ങള്‍ അത് തടഞ്ഞ ശേഷം പ്രതി ഷേധിച്ച് ഇറങ്ങിപ്പോയതെന്ന് കന്യാസ്ത്രീകള്‍ മാധ്യമങ്ങളോട് പറഞ്ഞു.