ബേബി ഡാം ബലപ്പെടുത്താന്‍ പരിസരത്തെ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനുള്ള ഉത്തരവ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബെന്നിച്ചന്‍ തോമസ് നല്‍കിയത്. ഉത്തരവിന് പിന്നില്‍ മറ്റാര്‍ക്കെ ങ്കിലും ഉത്തരവാദിത്തം ഉണ്ടോ എന്ന് ചീഫ് സെക്രട്ടറി അന്വേഷിക്കും
തിരുവനന്തപുരം:മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കി ഉത്തരവ് ഇറക്കിയ ചീഫ്‌വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന് സസ്പെന്‍ഷന്‍. ബേബി ഡാം ബലപ്പെടുത്താന്‍ പരിസരത്തെ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനുള്ള ഉത്തരവ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബെന്നിച്ചന്‍ തോമ സ് നല്‍കിയത്. ഉത്തരവിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും ഉത്തരവാദിത്തം ഉണ്ടോ എന്ന് ചീഫ് സെക്രട്ടറി അ ന്വേഷിക്കും.
വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടതിന് പിന്നാലെയാണ് ഉത്തരവ് റദ്ദാക്കിയത്. മന്ത്രിസഭാ യോഗത്തി ലാ യിരുന്നു തീരുമാനം.നിര്‍ണായക വിഷയം ഉദ്യോഗസ്ഥര്‍ സര്‍ക്കാ രുമായി ആലോചിച്ചില്ലെന്നും സംസ്ഥാ ന താല്‍പര്യം പരിഗണിക്കാത്ത ഉത്തരവെന്നും മന്ത്രിസഭ വിലയിരുത്തി.ഉത്തരവ് കേന്ദ്ര വനം, പരിസ്ഥി തി നിയമത്തിന് വിരുദ്ധമെ ന്നും യോഗം നിലപാടെടുത്തു.ഉത്തരവിറക്കിയതില്‍ കേരള സര്‍ക്കാരിനെ അ ഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ശനിയാഴ്ച കത്തയച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.











