മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒരു ഷട്ടര്‍ കൂടി തുറന്നു. ജലനിരപ്പ് 138.85 അടിയായി തുടരുന്ന സാഹചര്യ ത്തിലാണ് സ്പില്‍വേ ഷട്ടറിലൂടെ പുറത്തേയ്ക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് 825 ഘന യടിയായി ഉയര്‍ത്തിയത്
ഇടുക്കി:മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒരു ഷട്ടര്‍ കൂടി തുറന്നു. ജലനിരപ്പ് 138.85 അടിയായി തുടരുന്ന സാഹചര്യത്തില്‍ കേരളം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാ നം. സ്പില്‍വേ ഷട്ടറിലൂടെ പുറത്തേയ്ക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് 825 ഘനയടിയായി ഉയര്‍ന്നു. സെക്കന്റില്‍ 275 ഘനയടി വെള്ളം കൂടി ഉടന്‍ പുറത്തുവിടും.825 ഘനയടി വെള്ളമാണ് ആകെ പുറത്തുവിടുക. ഇന്ന് രാത്രി 9 മണിയോടെയാണ് ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തുമെന്ന് ഡാം അധികൃതര്‍ അറിയിച്ചത്. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് ജല നിരപ്പ് 138.85 ആയി ഉയര്‍ന്നത്.
നേരത്തെ 550 ഘനയടി വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കിയത്. ഇതാണ് 825 ഘനയടിയായി ഉയര്‍ത്തിയത്. പെരിയാറിന്റെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.ഒരു ഷട്ടര്‍ കൂടി 30 സെന്റീമീറ്റര്‍ ഉയര്‍ത്തും.നിലവിലുള്ള ജലനിരപ്പിനേക്കാള്‍ അരയടിയില്‍ താഴെ വെള്ളം മാത്രമായിരി ക്കും പെരിയാറില്‍ ഉയരുക.
അതിനിടെ, ഇടുക്കി അണക്കെട്ടിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. അണക്കെട്ടിന്റെ ജലനിരപ്പ് റൂള്‍ കര്‍ വായ 2398.32 അടിയിലെത്തിയതോടെയാണ് ജാഗ്രത പുറപ്പെടുവിച്ചിരു ന്നത്.എന്നാല്‍ ജലനിരപ്പ് താഴ്ന്ന തോടെ റെഡ് അലര്‍ട്ട് പിന്‍വലിക്കുകയായിരുന്നു.2398.30 അടിയാണ് ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്.