ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയ ര്‍ത്തി. നി ലവില്‍ തുറന്നിരിക്കുന്ന മൂന്നു ഷട്ടറുകള്‍ 70 സെന്റിമീറ്ററായിട്ടാണ് ഉയര്‍ത്തിയത്. ഇതു വഴി സെക്കന്‍ഡി ല്‍ 1675 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്
ഇടുക്കി:ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ കൂടുതലുയര്‍ത്തി.70 സെന്റിമീറ്റര്‍ വീതമാണ് മൂന്ന് ഷട്ടറുകളും ഉയര്‍ത്തിയത്.സെക്കന്‍ ഡില്‍ 1675 ഘനയടിവെള്ളമാണ് ഒഴു ക്കുന്നത്. നേരത്തെ ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തി 825 ഘനയടി വെള്ളമാണ് ഒഴുക്കിയിരുന്നത്. എ ന്നാല്‍ ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ കൂടുതല്‍ ജലം തുറന്നുവിട്ട് ജലനിരപ്പ് 138 അടിയിലെത്തി ക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.
അണക്കെട്ടിലെ ജലനിരപ്പ് 138.90 അടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് കൂടുതല്‍ വെള്ളമൊഴുക്കാന്‍ തീരുമാനിച്ചത്.തമിഴ്നാടിനോട് കൂടുതല്‍ ജലം കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജലവിഭവ മ ന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.റൂള്‍ കര്‍വിലേക്ക് ജലനിരപ്പ് താഴ്ത്തുന്നതിനാണ് കൂടുതല്‍ ജലമൊഴുക്കു ന്നത്
അതേസമയം മുല്ലപ്പെരിയാറില്‍നിന്ന് അധിക ജലമെത്തിയിട്ടും ഇന്നലെ ഇടുക്കി ഡാമില്‍ ജലനിരപ്പുയര്‍ ന്നില്ല.പെരിയാരില്‍ നിലവിലുള്ളതിനേക്കാള്‍ അരയടിമാത്രമാണ് വെള്ളമുയരുക. അതിനാല്‍ ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
നീരൊഴുക്ക് കൂടിയ സാഹചര്യത്തില്‍ ജലനിരപ്പ് 139 അടിയിലേക്ക് ഉയരുകയാണ്. 138.95 അടിയാണ് നില വില്‍ അണക്കെട്ടിലെ ജലനിരപ്പ്. ഇന്നലെ രാവിലെ അണക്കെട്ട് തുറക്കുമ്പോള്‍ 138.80 അടിയായിരുന്നു ജലനിരപ്പ്. നിലവില്‍ 138 അടിയാണ് അപ്പര്‍ റൂള്‍ കര്‍വ് ലെവല്‍. അണക്കെട്ടിലേക്ക് 3160 അടി ജലം ഒഴു കിയെത്തുന്നതായാണ് കണ ക്കുകള്‍ സൂചിപ്പിക്കുന്നത്. 2400 ക്യൂമെക്സ് ജലമാണ് തമിഴ്നാട് കൊണ്ടുപോ കുന്നത്.