സ്പില്‍വേയിലെ രണ്ട് ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീ തമാണ് ഉയര്‍ത്തിയിരിക്കുന്നത്. നിലവില്‍ 20 സെ ന്റീമീറ്റര്‍ ഉയര്‍ത്തിയിരുന്ന ഷട്ടറും 60 സെന്റീമീറ്ററാക്കി കൂട്ടി. കൂടുതല്‍ ഷട്ടറുകള്‍ തുറക്കുന്ന സാഹ ചര്യത്തില്‍ പെരി യാര്‍ തീരവാസികള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് രണ്ടു ഷട്ടറുകള്‍ കൂടി തുറക്കുന്നു. സ്പില്‍വേയിലെ രണ്ട് ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീ തമാണ് ഉയര്‍ത്തിയിരിക്കുന്നത്. നിലവില്‍ 20 സെന്റീമീറ്റര്‍ ഉയര്‍ത്തിയിരുന്ന ഷട്ടറും 60 സെന്റീമീറ്ററാക്കി കൂട്ടി. കൂടുതല്‍ ഷട്ടറുകള്‍ തുറക്കുന്ന സാ ഹചര്യത്തില്‍ പെരി യാര്‍ തീരവാസികള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
138.95 ആണ് നിലവിലെ ജലനിരപ്പ്. രാത്രി ലഭിച്ച ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം. നീ രൊഴുക്കും ശക്തമായിട്ടുണ്ട്. പുറത്തേക്ക് ഒഴുക്കുന്നതിനേക്കാള്‍ കൂ ടുതല്‍ ജലം നീരൊഴുക്കിലൂടെ അ ണക്കെട്ടിലേക്ക് എത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കുക ലക്ഷ്യമിട്ടാണ് കൂടുതല്‍ ഷട്ടറുകള്‍ തുറക്കുന്നത്.
നേരത്തെ, ജലനിരപ്പ് കുറഞ്ഞതോടെയാണ് അണക്കെട്ടിലെ അഞ്ച് സ്പില്‍വേ ഷട്ടറുകള്‍ ഇന്നലെ തമി ഴ്‌നാട് അടച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് ഒന്ന്, അഞ്ച്, ആറ് ഷട്ടറുകള്‍ അടച്ചത്. സംഭരണിയി ലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെയായിരുന്നു നടപടി.
അതേസമയം ഇടുക്കിയില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടുക്കി അട ക്കം 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ഇന്നും നാളെയും പരക്കെ മഴയ്ക്കു സാ ധ്യതയെന്നാണ് അറിയിപ്പ്.











