ജയിലിനേക്കാള്‍ വലിയ ഭീഷണികള്‍ എ എന്‍ രാധാകൃഷ്ണന്റെ ആളുകള്‍ തനിക്കെതിരെ ഉയര്‍ത്തിയതാണെന്നും അന്നൊക്കെ താന്‍ വീട്ടില്‍ ഉറങ്ങിയിരുന്നുവെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: പിണറായി വിജയന്‍ അധിക കാലം വീട്ടില്‍ ഉറങ്ങില്ലെന്ന് ഭീഷണി മുഴക്കിയ ബി ജെപി നേതാവ് എഎന്‍ രാധാകൃഷ്ണന് ശക്തമായ ഭാഷയില്‍ മറുപടിയുമായി മുഖ്യമന്ത്രി പി ണറായി വിജയന്‍. ജയിലിനേക്കാള്‍ വലിയ ഭീഷണികള്‍ എ എന്‍ രാധാകൃഷ്ണന്റെ ആളുകള്‍ തനിക്കെതിരെ ഉയര്‍ത്തിയതാണെന്നും അന്നൊക്കെ താന്‍ വീട്ടില്‍ ഉറങ്ങിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു പ്രയാസവു മുണ്ടായിട്ടില്ലെന്നും ഓര്‍ക്കുന്നത് നല്ലതാണെന്നും ബിജെപി നേതാ വിന്റെ ഭീഷണിക്ക് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്‍കി.
ബിജെപി നേതാവിന്റെ പ്രസ്താവന കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നേരെയുള്ള ഭീഷണിയാണെന്ന് പിണറായി വ്യക്തമാക്കി. നിങ്ങള്‍ക്ക് വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റില്ല, കുട്ടികളെ ജയിലില്‍ പോയി കാണേണ്ടിവരും എന്നു പറയുന്നതിന്റെ ഉദ്ദേശം വ്യക്തമല്ലേ? തെറ്റായ രീതിയില്‍ ഇടപെട്ട് അന്വേ ഷണം അവസാനിപ്പിക്കണം എന്നാണ് അതിന്റെ അര്‍ത്ഥമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്രമത്തില്‍ നടക്കുന്ന അന്വേഷണം ഗവണ്‍മെന്റ് ഇടപെട്ട് അവസാനിപ്പിച്ചോണം അല്ലെങ്കില്‍ വരു ന്നത് ഇതാണ് എന്നാണ് അവര്‍ പറയുന്നത്. ഇതാണ് ഭീഷണി. മക്കളെ ജയിലില്‍ പോയി കാണേ ണ്ടി വരും എന്നത് കൊണ്ട് നല്‍കുന്ന സന്ദേശമാണ് ഗൗരവകരമായി കാണേണ്ടത്. എന്നാല്‍ പ്രധാനമാ യും കാണേണ്ടത് മറ്റ് വശമാണ്. താന്‍ ഭീഷണിക്ക് വിധേയമാകുമോ ഇല്ലയോ എന്നതല്ല കാര്യം. ഈ രാജ്യത്തിന്റെ ഭരണം കയ്യാളുന്ന പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാവ്, ആ പാര്‍ട്ടിയുടെ ആളുകള്‍ അന്വേഷണ വിധേയരാകുന്നു എന്ന വാര്‍ത്തകള്‍ വരുമ്പോള്‍, അന്വേഷണം തുടരുകയാണെങ്കില്‍ മുഖ്യമന്ത്രിയെ തന്നെ വീട്ടില്‍ കിടന്നുറങ്ങാന്‍ അനുവദിക്കില്ല എന്ന് പറയേണ്ടിടത്തേക്ക് കാര്യങ്ങള്‍ വരുന്നു.അത് നാം ഗൗരവമായി കാണേണ്ടതുണ്ട്- മുഖ്യമന്ത്രി വ്യക്തമാക്കി.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ വേട്ടയാടുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ മുഖ്യ മന്ത്രി പിണറായി വിജയന്‍ വീട്ടില്‍ കിടന്ന് ഉറങ്ങില്ലെന്നായിരുന്നു എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. ബിജെപി കോര്‍ കമ്മിറ്റി അംഗങ്ങള്‍ നടത്തിയ സത്യഗ്രഹ സമരത്തില്‍ സംസാരിക്കവേ യായിരുന്നു രാധാകൃഷ്ണന്റെ വിവാദ പരാമര്‍ശം.