തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ വൈറ്റിലയിലാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈ ക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.സമീപത്തെ മര ത്തിലേക്ക് ബ്രേക്ക് കിട്ടാതെ കാര്‍ ഇടിച്ചു
കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീറും (25), മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും (26) കൊച്ചിയി ല്‍ വാഹനാപകടത്തില്‍ മരിച്ചു.തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണി യോടെ വൈറ്റിലയിലാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.ബൈക്കുമായി കൂട്ടിയി ടിക്കാതിരിക്കാന്‍ കാര്‍ വെ ട്ടിക്കുകയായിരുന്നു. സമീപത്തെ മരത്തിലേക്ക് ബ്രേക്ക് കിട്ടാതെ കാര്‍ ഇടിച്ചു. കാര്‍ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്.
2019ലെ മിസ് കേരളയായിരുന്ന അന്‍സി കബീര്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനി യാണ്. അന്‍സിയുടെ സുഹൃത്തും 2019-ലെ മിസ് കേരള റണ്ണറപ്പുമായ അഞ്ജന ഷാജന്‍ തൃശൂര്‍ സ്വദേശി നിയാണ്. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു.മരിച്ച രണ്ടുപേരുടെയും മൃതദേഹവും ആശുപ ത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.