ഫോര്‍ട്ട്‌കൊച്ചിയിലെ ഹോട്ടലില്‍ സംഘടിപ്പിച്ച നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത് പുലര്‍ച്ചെ മടങ്ങു ന്നതിനിടെ മുന്‍ മിസ് കേരളയും സംഘവും സഞ്ചരിച്ച കാറിനെ മറ്റൊരു കാര്‍ പിന്തു ടര്‍ന്നതായി അന്വേഷണ സംഘം കണ്ടെത്തി
കൊച്ചി:മുന്‍ മിസ് കേരള ഉള്‍പ്പെടെ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ സംഭവത്തില്‍ ദുരൂഹത. ഫോര്‍ട്ട്‌കൊച്ചിയിലെ ഹോട്ടലില്‍ സംഘടിപ്പിച്ച നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത് പുലര്‍ച്ചെ മടങ്ങുന്നതിനി ടെ മുന്‍ മിസ് കേരളയും സംഘവും സഞ്ചരിച്ച കാറിനെ മറ്റൊരു കാര്‍ പിന്തുടര്‍ന്നതായി അന്വേഷണ സം ഘം കണ്ടെത്തി.പാര്‍ട്ടി നട ന്ന ഹോട്ടലില്‍ നിന്നു തന്നെ ഒരു ഓഡികാര്‍ ഇവരെ പിന്തുടര്‍ന്നതെന്നാണ് പൊലിസ് കണ്ടെത്തിയത്.മുന്‍ മിസ് കേരളയും റണ്ണറപ്പും സഞ്ചരിച്ചിരുന്ന കാറിലുള്ളവര്‍ മദ്യപിച്ചിരുന്ന തിനാല്‍ അവര്‍ക്ക് നിര്‍ദേശം നല്‍കാനാണ് പിന്തുടര്‍ന്നതെന്നുമാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കി യത്.
അതേസമയം മുന്‍ മിസ് കേരളയും സുഹൃത്തുക്കളും കാറപകടത്തില്‍ കൊല്ലപ്പെടും മുന്‍പു പങ്കെടുത്ത ഡിജെ പാര്‍ട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ ഒളിപ്പിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.ഹോട്ടല്‍ ഉട മ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ടിവിആര്‍ മാറ്റിയതെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ മൊഴി നല്‍കി. കേസി ല്‍ പിടിയിലായ ഡ്രൈവര്‍ അപകട സമയത്ത് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്ത ല്‍.ഇയാള്‍ മദ്യം ഉപയോഗിച്ചതിന് തെളിവുകള്‍ ശേഖരിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഹോട്ടലില്‍ പൊലിസ് പരിശോധന. ഹോട്ടലില്‍ ഡിജെ പാര്‍ട്ടിയില്‍ മറ്റെന്തെങ്കിലും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എ ന്നാണ് പൊലീസ് പരിശോധിക്കുന്നത്.
കഴിഞ്ഞമാസം 31ന് രാത്രി ഏഴരയോടെ ഹോട്ടലില്‍ എത്തിയതും മറ്റ് ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടു ണ്ട്. എന്നാല്‍ ഇവര്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ മനഃപൂര്‍വം മാറ്റിയ നിലയിലാണ്. ഡി ജെ പാര്‍ട്ടിയുടെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് ഹോട്ടലുകാര്‍ ഒളിപ്പിച്ചെന്ന സംശയത്തി ല്‍ പൊലീസ് ഇവിടെ വീണ്ടും പരിശോധന നടത്തി. എന്നാല്‍ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനായില്ല.
നേരത്തെ എക്‌സൈസ് ഇതേ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ അനുവദിച്ച സമയത്തിന് ശേഷ വും മദ്യം നല്‍കിയെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഈ മാ സം 2ന് ഹോട്ടലിന്റെ ബാര്‍ ലൈസന്‍ സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞമാസം 31ന് മോഡലുകള്‍ പങ്കെടുത്ത പാര്‍ട്ടിയില്‍, അനുവദിക്ക പ്പെട്ട സമയത്തിന് ശേഷവും മദ്യം വിതരണം ചെയ്തതിനാലാണോ ഹാര്‍ഡ് ഡിസ്‌ക് മാറ്റിയതെന്ന് സംശയ മുണ്ട്.
നവംബര്‍ ഒന്നിന് പുലര്‍ച്ചെ ഒന്നിന് ഇവിടെ നടന്ന ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം തൃശൂരിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.കാറപകടത്തില്‍ മുന്‍ മിസ് കേര ള അന്‍സി കബീര്‍, മിസ് കേരള റണ്ണറ പ് അഞ്ജന, സുഹൃത്ത് കെഎ മുഹമ്മദ് ആഷിക് എന്നിവരാണ് മരിച്ചത്.ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ മീഡിയനിലേക്ക് ഇടിച്ചുക യ റുകയായിരുന്നു.കേസില്‍ അറസ്റ്റിലായ ഡ്രൈവര്‍ക്ക് അപകടത്തി ല്‍ പരിക്ക് പറ്റിയിരുന്നു.