കോവിഡ് 19 വൈറസിന്റെ പുതിയ വകഭേ ദങ്ങളെക്കുറിച്ചും ഈ വര്‍ഷം മെയില്‍ ഉണ്ടായേ ക്കാ വുന്ന കേസുകളുടെ വര്‍ധനവിനെക്കുറിച്ചും ശാസ്ത്ര വിദഗ്ധ സമിതി മാര്‍ച്ചില്‍ മുന്നറിയിപ്പ് നല്‍ കിയിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കോവിഡ് പ്രതിരോധ ശാസ്ത്ര വിദഗ്ധ സമിതി (ഇന്ത്യന്‍ സാര്‍സ് കോവ് 2 ജെനോമിക്സ് കണ്‍സോര്‍ഷ്യം – ഇന്‍സകോഗ്) അധ്യക്ഷസ്ഥാനം മുതിര്‍ന്ന വൈ റോളജിസ്റ്റ് ഷാഹിദ് ജമീല്‍ രാജിവച്ചു. കോവിഡ് 19 വൈറസിന്റെ പുതിയ വകഭേ ദങ്ങളെ ക്കുറിച്ചും ഈ വര്‍ഷം മെയില്‍ ഉണ്ടായേക്കാവുന്ന കേസുകളുടെ വര്‍ധനവിനെക്കുറിച്ചും ശാസ്ത്ര വിദഗ്ധ സ മിതി മാര്‍ച്ചില്‍ മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേ ധി ച്ചാണ് രാജി.
രാജ്യത്ത് വകഭേദം സംഭവിച്ച അതിതീവ്ര വൈറസ് പടരുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന് മുന്നറി യിപ്പ് നല്‍കിയത് ഡോ.ജമീലിന്റെ നേതൃത്വ ത്തിലുള്ള സമിതിയായിരുന്നു. വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തെക്കുറിച്ച് മാര്‍ച്ച് ആദ്യം വിവരം നല്‍കിയ ഡോ. ജമീല്‍ രണ്ടാം തരംഗം ജൂലൈ വരെ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി പരിഗണിച്ചില്ലെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.
കോറോണ വൈറസിന്റെ ജീനോമിക് വകഭേദങ്ങള്‍ കണ്ടെത്തുന്നതിനായി കഴിഞ്ഞ ഡിസംബറി ലാണ് സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചത്. വൈറസ് വകഭേദങ്ങള്‍ പഠിക്കു ന്ന തിനായി രാജ്യത്തുടനീളമുള്ള 10 ദേശീയ ലബോറട്ടറികളെ ഈ സ്ഥാപനം പരിശോധിച്ചിരുന്നു. ഈ പരിശോ ധ നയില്‍ ഫെബ്രുവരി ആദ്യം തന്നെ സ്ഥാപനം ബി.1.617 എന്ന വകഭേദം കണ്ടെത്തുകയും ഇത് സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയന്‍സസ് ഡയറക്ടറും ഇന്‍സാകോഗ് അംഗവുമായ അജയ് പരിദയും ഇക്കാര്യം വ്യക്തമാക്കി.
നേരത്തെ ഡോ ജമീല്‍ ദ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചിരുന്നു. തെളിവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള നയ രൂപീകരണം സാധ്യമാകുന്നില്ല എന്നതാണ് ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ നേരിടുന്ന പ്രശ്നമെന്നാ യിരു ന്നു അദ്ദേഹത്തിന്റെ അഭിപ്രായം. കുറഞ്ഞ പരിശോധന നിരക്ക്, വാക്സിന്‍ ദൗര്‍ലഭ്യം, വാക്സിനേ ഷ ന്റെ മെല്ലെപോക്ക്, ആരോഗ്യപ്ര വര്‍ത്ത കരുടെ ആവശ്യകത എന്നിങ്ങനെ കാര്യത്തില്‍ സര്‍ക്കാരി നെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഇത്തരം കോവിഡ് പ്രതിരോധ നടപടികള്‍ക്ക് രാജ്യത്തെ സഹ ശാസ്ത്രജ്ഞരുടെ പിന്തുണ ലഭിക്കുന്നുണ്ട്. എന്നാല്‍ തെളിവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള നയ രൂപീകരണം ഉണ്ടാകുന്നില്ല എന്നതാണ് നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞി രുന്നു.
കോവിഡ് കേസുകളുടെ വര്‍ധനവിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ നടപടി സ്വീകരി ച്ചില്ലെന്ന വിഷയത്തെച്ചൊല്ലി ശാസ്ത്ര ഉപദേ ഷ്ടാക്കളുടെ സമിതിയില്‍ ശക്തമായ അഭിപ്രായ ഭിന്നത യും സമീപദിവസങ്ങളില്‍ ഉണ്ടായി. ഇതിന് പിന്നാലെയാണ് ഡോ. ഷാഹിദ് ജമീലിന്റെ രാജി. രാജി തീരുമാനത്തെ കുറിച്ച് ഇപ്പോള്‍ തനിക്ക് അറിയിലെന്നും കാര്യങ്ങള്‍ പഠിച്ച ശേഷം പ്രതികരി ക്കാമെ ന്നും ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.