കോവിഡ് രണ്ടാം തരംഗത്തിനു കാരണം സര്‍ക്കാരും ജനങ്ങളും മുന്നറിയിപ്പുകളെ അവഗണിച്ച താണെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്
ന്യൂഡല്‍ഹി : സര്‍ക്കാരും ജനങ്ങളും മുന്നറിയിപ്പുകളെ അവഗണിച്ചതാണ് കോവിഡിന്റെ രണ്ടാം തരംഗത്തിനു കാരണമെന്ന് വിമര്‍ശിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. കോവിഡ് ആദ്യതരംഗത്തിനു ശേഷം എല്ലാവരും അശ്രദ്ധരായി. രണ്ടാം തരംഗം വരുമെന്ന് എല്ലാവര്‍ക്കും അറിവുള്ളതായിരുന്നു. ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും നാം അലംഭാവം തുടര്‍ന്നുവെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.
കോവിഡ് പ്രതിരോധിക്കാന്‍ യുവാക്കള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനായി വിവിധ സംഘടന കളുമായി സഹകരിച്ച് ആര്‍.എസ്.എസ്സിന്റെ കോവിഡ് റെസ്പോണ്‍സ് ടീം സംഘടിപ്പിച്ച ‘പോസിറ്റി വിറ്റ് അണ്‍ലിമിറ്റഡ്’, പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. മൂന്നാം തരംഗം വന്നേക്കുമെന്നാണ് ഇപ്പോള്‍ അവര്‍ പറയുന്നത്. നാം അതിനെ ഭയക്കണോ? അതോ വൈറസിനെ തിരെ പോരാടി ജയിക്കാനുള്ള ശരിയായ മനോഭാവം കാണിക്കണോ? ഭാവിയിലേക്കായിരിക്കണം രാജ്യത്തിന്റെ ശ്രദ്ധ. അങ്ങനെ വന്നാല്‍ ഇപ്പോഴത്തെ അനുഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് ജനങ്ങളും സര്‍ക്കാരും സജ്ജരാകണം. ഇപ്പോള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മാറ്റിവെക്കണം. ഇന്ന ത്തെ പിഴവുകളില്‍ നിന്ന് മൂന്നാം തരംഗത്തെ നേരിടാനുള്ള ആത്മധൈര്യം ഇന്ത്യക്കാര്‍ ആര്‍ജി ക്കണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.
ഇന്നത്തെ തെറ്റുകളില്‍ നിന്ന് പഠിച്ചുകൊണ്ട് മൂന്നാം തരംഗത്തെ നേരിടാനുള്ള ആത്മവിശ്വാസം വളര്‍ത്തിയെടുക്കണമെന്ന് ആര്‍.എസ്.എസ് മേധാവി ആവശ്യപ്പെട്ടു. വിജയം അന്തിമമല്ല. പരാജ യം മാരകവുമല്ല. തുടരാനുള്ള ധൈര്യം മാത്രമാണ് പ്രധാനം- ഭാഗവത് പറഞ്ഞു. ‘കോവിഡ് റെസ് പോണ്‍സ് ടീം’ ആണ് പ്രഭാഷണ പരമ്പര ഏകോപിപ്പിക്കുന്നത്. മെയ് 11 മുതല്‍ അഞ്ച് ദിവസത്തേ ക്ക് നടക്കുന്ന ഓണ്‍ലൈന്‍ പ്രഭാഷണ പരമ്പരയില്‍ വിപ്രോ ഗ്രൂപ്പ് സ്ഥാപകന്‍ അസിം പ്രേംജിയും ആത്മീയ ഗുരു ജഗ്ഗി വാസുദേവും പ്രഭാഷകരാണ്.











