വര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം സ്വകാര്യ ആശുപത്രിയി ലായിരുന്നു അന്ത്യം. 1987 മുല്‍ 98 വരെ പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. 2006 മുതല്‍ 2016 വരെ ആലത്തൂരില്‍ എംഎല്‍എയായി
പാലക്കാട് : സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ആലത്തൂര്‍ എംഎല്‍എയുമായിരുന്ന ആ നക്കര ചേക്കോട് മേലപ്പുറത്ത് എം ചന്ദ്രന്‍ (76) അന്തരിച്ചു. വര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1987 മുതല്‍ 98 വരെ പാലക്കാട് ജില്ലാ സെക്ര ട്ടറിയായിരുന്നു. 2006 മുതല്‍ 2016 വരെ ആലത്തൂരില്‍ എംഎല്‍എയായി.
എം കൃഷ്ണന്റേയും കെ പി അമ്മുക്കുട്ടിയുടെയും മകനായി 1946 ജൂലൈ 15നു ആനക്കരയില്‍ ജനിച്ചു. വി ദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കെഎസ്എഫിലൂടെ അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. ഭാര്യ: കെ കോമളവല്ലി. മക്കള്‍: എം സി ആഷി (ഗവ.പ്ലീഡര്‍,ഹൈക്കോടതി), എം സി ഷാബി (ചാര്‍ട്ടേഡ് അകൗണ്ട ന്റ്). മരുമക്കള്‍:സൗമ്യ, ശ്രീഷ.