അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍ കാന്‍ കഴിയില്ലെന്നും അത് കേസ ന്വേഷണത്തെ ബാധിക്കുമെന്നും ഹൈക്കോടതി. ജാമ്യാപേക്ഷ തള്ളിയതോടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘത്തിന് പോകാനാകും
കൊച്ചി: മുട്ടില്‍ വനംകൊള്ളക്കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷ യാണ് ഹൈക്കോടതി തള്ളിയത്. അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍ കാന്‍ കഴിയില്ലെന്നും അത് കേസന്വേഷണത്തെ ബാധിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ജാമ്യാപേക്ഷ തള്ളിയതോടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘത്തിന് പോ കാനാകും. പ്രതികളെ കസ്റ്റഡിയിലെടുത്തു ള്ള ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്ന് പ്രോസിക്യൂ ഷന്‍ കോടതിയില്‍ അറിയിച്ചിരുന്നു. പ്രോസിക്യൂഷന്റെ വാദം ഹൈക്കോടതി അംഗീകരിക്കുകയാ യിരുന്നു. റോജി അഗസ്റ്റിന് നല്‍കിയ ഇടക്കാല ജാമ്യം റദ്ദാക്കണമെന്നും കോടതിയില്‍ പ്രോസിക്യൂ ഷന്‍ ആവശ്യപ്പെട്ടു.
കോടിക്കണക്കിന് രൂപയുടെ മരം കൊള്ളയാണ് നടന്നതെന്നും ഉന്നതര്‍ക്ക് അടക്കം സംഭവത്തില്‍ പങ്കുണ്ടെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കോട തിയില്‍ അറിയിച്ചത്. എന്നാല്‍ വനം വകുപ്പ് ഉദ്യോഗ സ്ഥരില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങിയാണ് മരങ്ങള്‍ മുറിച്ചതെന്നും റവന്യൂ ഉദ്യോഗസ്ഥരു ടെ അനുമതി വാങ്ങിയിരുന്നുവെന്നും പ്രതികള്‍ കോടതിയില്‍ വാദിച്ചു. മേപ്പാടി ഫോറസ്റ്റ് റേഞ്ചറു ടെ ഒഫെന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാന ത്തിലെടുത്ത കേസ് നിലനില്‍ക്കില്ലെന്നും പ്രതികള്‍ പറഞ്ഞു.
മുട്ടില്‍ വനംകൊള്ള ഉള്‍പ്പെടെ 39 കേസുകളാണ് പ്രതികള്‍ക്കെതിരെയുള്ളത്. അതിനിടെ പ്രതിക ള്‍ക്കെതിരെ ജൈവ വൈവിദ്ധ്യ നിയമം ചുമത്തി വനംവകുപ്പ് കേസെടുത്തിരുന്നു. ഭൂവുടമകള്‍ ഉ ള്‍പ്പടെ ആകെ 67 പേരാണ് വനംവകുപ്പിന്റെ പ്രതിപ്പട്ടികയിലുള്ളത്. ഇതില്‍ ഭൂവുടമകളില്‍ നിന്നും അനധികൃതമായി മരം വാങ്ങി മുറിച്ചുകടത്തിയ മുഖ്യപ്രതികള്‍ക്കെതിരെയാണ് വനംവകുപ്പ് കേ സെടുത്തത്.