മുട്ടാര്‍ പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മുങ്ങി മരിച്ച പതിമൂന്നുകാരി വൈഗയുടെ മൃതദേഹം കണ്ടെത്തി ഒരാഴ്ചയിലേറെ കഴിഞ്ഞിട്ടും പിതാവ് സനു മോഹനെ കണ്ടെത്താന്‍ പൊലിസ് നടത്തിയ അന്വേഷണം വഴിമുട്ടി
കൊച്ചി : മുട്ടാര്‍ പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മുങ്ങി മരിച്ച പതിമൂന്നുകാരി വൈഗയുടെ മൃത ദേഹം കണ്ടെത്തി ഒരാഴ്ചയിലേറെ കഴിഞ്ഞിട്ടും പിതാവ് സനു മോഹനെ കണ്ടെത്താന്‍ പൊലിസ് ന ടത്തിയ അന്വേഷണം വഴിമുട്ടി. മകളെ അച്ഛന്‍ പിതാവ് 21ന് രാത്രി മഞ്ഞുമ്മല്‍ ഗ്ലാസ് കോളനിക്കു സമീപം മുട്ടാര്‍ പുഴയില്‍ തള്ളിയിട്ട ശേഷം തമിഴ്നാട്ടിലേക്കു കാറില്‍ കടന്നതായാണ് പൊലീസ് സംശയം.
അച്ഛനെ കണ്ടെത്താന്‍ നാട്ടിലും ഇതര സംസ്ഥാനത്തും മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞ് പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാ യില്ല. സനു മോഹന്റെ ആസൂത്രിതമായ തിരക്കഥയാ ണോ കുട്ടിയുടെ മരണത്തിനും തിരോധാനത്തിനും പിന്നിലെന്നാണ് പൊലീസ് ഇപ്പോള്‍ അന്വേ ഷിക്കുന്നത്. തമിഴ്‌നാട്ടിലേക്ക് കടന്നെന്ന വിവരത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് ഒരു സംഘം അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനാകാതെ മടങ്ങി. അടുത്ത ദിവസം അന്വേഷണത്തിനായി പുതിയ സംഘം തമിഴ്‌നാട്ടിലേക്ക് പോകും. സംഭവം പിതാവ് ആസൂത്രണം ചെയ്തതായാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തില്‍ നിന്നു ലഭിക്കുന്ന സൂചനയെന്ന് പൊലീസ് പറഞ്ഞു.
സനുവിന്റെ മൊബൈല്‍ ഫോണ്‍ കാണാതായതിലും ദുരൂഹതയുണ്ട്. ഇതിനിടെ കുട്ടിയെ അബോ ധാവസ്ഥയിലാണ് സംഭവ ദിവസം രാത്രി കങ്ങ രപ്പടിയിലെ ഫ്‌ളാറ്റില്‍നിന്ന് സനു കൊണ്ടു പോയി ട്ടുള്ളതെന്ന് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായിട്ടുണ്ട്. കുട്ടിയുടേത് കൊല പാതകമാണെന്ന് പോലീസ് സംശയിക്കുന്നുണ്ടെങ്കിലും ഇയാളെ കണ്ടെത്തിയാല്‍ മാത്രമേ ഇക്കാ ര്യത്തില്‍ വ്യക്തത ലഭിക്കൂ.
കങ്ങരപ്പടിയിലെ ഫ്‌ളാറ്റിലാണ് സനുവും കുടുംബവും അഞ്ചു വര്‍ഷമായി താമസിച്ചിരുന്നത്. കഴിഞ്ഞ 21-ന് വൈകീട്ട് സനു ഭാര്യ രമ്യയെ ആല പ്പുഴയിലുള്ള ബന്ധുവീട്ടില്‍ കൊണ്ടാക്കിയ ശേഷം മറ്റൊരു വീട്ടില്‍ പോകുകയാണ് എന്നു പറഞ്ഞാണ് മകളുമായി ഇറങ്ങിയത്. രാത്രിയായിട്ടും തി രിച്ചെത്താത്തതോടെ സംശയം തോന്നി വിളിച്ചുനോക്കിയെങ്കിലും ഫോണ്‍ എടുത്തില്ല. ഇതിന് രണ്ടു ദിവസം മുമ്പേ തന്റെ ഫോണ്‍ കേടാ ണെന്നു പറഞ്ഞ് ഭാര്യയുടെ ഫോണാണ് സനു ഉപയോഗിച്ചിരുന്നത്. കാണാതായതിന്റെ പിറ്റേന്നാണ് വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ കണ്ടെത്തി യത്.